വാഷിങ്ടൻ : അടുത്ത വർഷം നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനുള്ളവരുടെ പട്ടികയിലേക്ക് ഒരു ഇന്ത്യൻ വംശജൻ കൂടി. ഇന്ത്യൻ–അമേരിക്കൻ എൻജിനീയറായ ഹിർഷ് വർധൻ സിങ്ങാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. നേരത്തെ ഇന്ത്യൻ വംശജരായ നിക്കി ഹേലി, വിവേക് രാമസ്വാമി ഇതിനു മുൻപ് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചിരുന്നു ഇവരും റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ്.
I’m entering the race for President.https://t.co/OEHCSYOdvK pic.twitter.com/RyxW4sKMSW
— Hirsh Vardhan Singh (@HirshSingh) July 27, 2023
ന്യൂജഴ്സിയിൽനിന്നുള്ള നേതാവാണ് 38 വയസ്സുകാരനായ ഹിർഷ് വർധൻ സിങ്. വ്യാഴാഴ്ച അദ്ദേഹം ഫെഡറൽ ഇലക്‌ഷൻ കമ്മിഷനിൽ ഔദ്യോഗികമായി സ്ഥാനാർത്ഥിത്വം സമർപ്പിച്ചതായി അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉൾപ്പെടെ പന്ത്രണ്ടോളം മത്സരാർത്ഥികളാണ് നിലവിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിത്വത്തിനായി പോരാടുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി തിരഞ്ഞെടുക്കുന്നതിനുള്ള ദേശീയ കൺവെൻഷൻ 2024 ജൂലൈ 15 മുതൽ 18 വരെ വിസ്കോൺസിനിലെ മിൽവാക്കിയിൽ നടക്കും.

