Sunday, December 21, 2025

തുർക്കി പാർലമെന്റിന് സമീപമുണ്ടായ ഭീകരാക്രമണം ; ചാവേർ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്; ആക്രമണം പാർലമെന്റ് സമ്മേളനം തുടങ്ങാൻ മണിക്കൂറുകൾ ശേഷിക്കെ

അങ്കാറ: തുർക്കി തലസ്ഥാനമായ അങ്കാറയിൽ പാർലമെന്റിന് സമീപമുണ്ടായ സ്ഫോടനം ഭീകാരാക്രമണമാണെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചതിന് പിന്നാലെ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. അതിവേഗം വന്ന കാർ പൊടുന്നനെ നിർത്തുകയും, കാറിൽ നിന്നിറങ്ങിയ ഭീകരൻ അതിവേഗം പ്രവേശന കവാടം ലക്ഷ്യമാക്കി ഓടുന്നതും പൊടുന്നനെ പൊട്ടിത്തെറിക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണാനാവുന്നത്.

ഇന്ന് പ്രാദേശിക സമയം രാവിലെ ഒമ്പതരയോടെ പാർലമെന്റിന് സമീപമെത്തിയ രണ്ട് ഭീകരരാണ് ആക്രമണം നടത്തിയത്. പൊട്ടിത്തെറിച്ച ഭീകരൻ തത്ക്ഷണവും മറ്റൊരു ഭീകരൻ പോലീസ് വെടിവെപ്പിലും മരിച്ചു. സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.പരിക്കേറ്റത് പോലീസ് ഉദ്യോഗസ്ഥർക്കാണെന്ന് മന്ത്രി അലി യെർലിക്കായ പറഞ്ഞു. വേനൽക്കാലത്തിന് ശേഷം പാർലമെന്റ് സമ്മേളനം വീണ്ടും തുടങ്ങാനിരിക്കെയാണ് ബോംബ് സ്ഫോടനം ഉണ്ടായത്. പ്രദേശത്ത് നിന്ന് വെടിയൊച്ചകൾ കേട്ടതായി തുർക്കി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Related Articles

Latest Articles