The thief returned the items stolen from the temple; and the note
ബാലാഘട്ട് (മധ്യപ്രദേശ്) : ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വസ്തുക്കളെല്ലാം തിരികെ നൽകി മോഷ്ടാവ്. ബാലാഘട്ട് ജില്ലയിലെ ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച വെള്ളിയും പിച്ചള വസ്തുക്കളുമാണ് കള്ളൻ മാപ്പ് അപേക്ഷയോടെ തിരിച്ചേൽപ്പിച്ചത്.ഒക്ടോബർ 24ന് ലാംത പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശാന്തിനാഥ് ദിഗംബർ ജൈനക്ഷേത്രത്തിലാണ് മോഷണം നടന്നത്.
‘ഛത്രസ്’ (കുടയുടെ ആകൃതിയിലുള്ള അലങ്കാരം) ഉൾപ്പെടെ 10 വെള്ളി അലങ്കാരങ്ങളും മൂന്ന് പിച്ചള ഉരുപ്പടികളും മോഷണം പോയിരുന്നതായി അഡീഷണൽ പോലീസ് സൂപ്രണ്ട് വിജയ് ദാബർ പറഞ്ഞു.
അന്ന് മുതൽ പ്രതിക്കായി പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. വെള്ളിയാഴ്ച, ഒരു ജൈന കുടുംബത്തിലെ അംഗങ്ങൾ ലാംതയിലെ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഒരു കുഴിയിൽ ഒരു ബാഗ് കിടക്കുന്നത് കണ്ടതിനെ തുടർന്ന് പോലീസിനെയും കമ്മ്യൂണിറ്റി അംഗങ്ങളെയും അറിയിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബാഗിൽ നിന്ന് ക്ഷേത്രത്തിൽ നിന്ന് മോഷണം പോയ ഉരുപ്പടികളും മോഷ്ടാവിന്റെ ക്ഷമാപണ കത്തും കണ്ടെടുത്തു.
“ഞാൻ എന്റെ പ്രവൃത്തിയിൽ മാപ്പ് ചോദിക്കുന്നു. ഞാൻ ഒരു തെറ്റ് ചെയ്തു, എന്നോട് ക്ഷമിക്കൂ. മോഷണത്തിന് ശേഷം ഞാൻ ഒരുപാട് കഷ്ടപ്പെട്ടു” – എന്ന് എഴുതിയ കത്തിന്റെ ദൃശ്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. മോഷ്ടിച്ച വസ്തുക്കൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ടെന്നും മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് വിജയ് ദാബർ പറഞ്ഞു.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…