Friday, May 17, 2024
spot_img

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് ​ഗതാ​ഗത വകുപ്പ് ; സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ ; റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ് ; സമരം കടുപ്പിക്കാൻ ട്രേഡ് യൂണിയനുകൾ

സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്ക് ഒരുക്കിയിട്ടില്ലെങ്കിലും ചില മാറ്റങ്ങളോടെയാകും ഇന്ന് മുതൽ ടെസ്റ്റ് നടത്തുക.

റോഡ് ടെസ്റ്റിന് ശേഷം മാത്രമാകും H ടെസ്റ്റ് നടത്തുക. പ്രതിദിനം 60 ലൈസൻസ് മാത്രമാകും ഇനി മുതൽ ഒരു കേന്ദ്രത്തിൽ നിന്ന് ലഭിക്കുക. പുതുതായി 40 ടെസ്റ്റിനെത്തുന്ന 40 പേരും റീടെസ്റ്റ് നടത്തുന്ന 20 പേരുമാകും ഒരു ദിവസം ടെസ്റ്റിൽ പങ്കെടുക്കുക. ടാർ അല്ലെങ്കിൽ കോൺക്രീറ്റ് ചെയ്ത വരകളിലൂടെയാകും ടെസ്റ്റ് നടത്തുക. വശം ചരിഞ്ഞുള്ള പാർക്കിം​ഗ്, കയറ്റത്ത് നിർത്തി പിന്നോട്ട് പോകാതെ കൃത്യമായി മുമ്പോട്ട് എടുക്കുന്ന വിധം തുടങ്ങിയവയെല്ലാം പുതിയ ടെസ്റ്റിന്‍റെ ഭാഗമാണ്. എന്നാൽ ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കാൻ ഗതാഗത കമ്മീഷണറെ ചുമതലപ്പെടുത്തിലെങ്കിലും സർക്കുലർ ഇതുവരെ പുറത്തിറക്കിയിട്ടില്ല.

അതേസമയം, ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണവുമായി ​ഗതാ​ഗത വകുപ്പ് മുന്നോട്ട് പോകുമ്പോഴും സമരം കടുപ്പിക്കുകയാണ് ട്രേഡ് യൂണിയനുകൾ. ഇന്ന് മുതൽ സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് സംഘടനകളുടെ സംയുക്ത സമരവും ആരംഭിക്കും. ആർടി ഓഫീസിലെ സേവനങ്ങളോട് സഹകരിക്കില്ലെന്ന് സിഐടിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡ്രൈവിം​ഗ് ടെസ്റ്റ് ബഹിഷ്കരിച്ചും ടെസ്റ്റ് ​​ഗ്രൗണ്ട് നിശ്ചലമാക്കിയുമാകും സമരം നടത്തുക.

Related Articles

Latest Articles