Tuesday, December 16, 2025

ആപ്പ് പറഞ്ഞ വഴിയേ കാറോടിച്ച് ഊബർ ഡ്രൈവർ; തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി തലയ്ക്കു വെടിവച്ച് യുവതി; വധശ്രമത്തിന് കേസ്

വാഷിങ്ടൻ : തട്ടിക്കൊണ്ടുപോകുകയാണെന്നു തെറ്റിദ്ധരിച്ച് അമേരിക്കയിൽ യുവതി ഊബർ ഡ്രൈവറെ വെടിവച്ചു. ടെക്സസിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിൽ യാത്രക്കാരിയായ ഫോബെ കോപാസിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഊബര്‍ ഡ്രൈവർ ഡാനിയേൽ പിയാഡ്ര ഗാർഷ്യയ്ക്കാണ് വെടിയേറ്റത്.

ഗാർഷ്യയുടെ കുടുംബത്തിനു 1.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നും പൊലീസ് അറിയിച്ചു. കെന്റക്കി സ്വദേശിയായ യുവതി തന്റെ പുരുഷസുഹൃത്തിനെ കാണുന്നതിനായാണ് ടെക്സസിൽ എത്തിയത്. യാത്രയിൽ മെക്സിക്കോയിലേക്കുള്ള ട്രാഫിക് ചിഹ്നം കണ്ടതോടെ തന്നെ മെക്സിക്കോയിലേക്ക് തട്ടിക്കൊണ്ടുപോകുകയാണെന്നു കരുതി യുവതി ഡ്രൈവറുടെ തലയുടെ പിൻവശത്തേക്ക് വെടിവച്ചു. ഇതോടെ നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു.

അതെ സമയം യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഊബർ ആപ്പിൽ കാണിച്ച വഴി പോകുക മാത്രമാണ് ഡാനിയേൽ ചെയ്തതെന്ന് അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ഊബർ അതിക്രമങ്ങള്‍ അനുവദിക്കില്ലെന്നും അക്രമികളായ യാത്രക്കാർക്കു വിലക്കേർപ്പെടുത്തുമെന്നും വ്യക്തമാക്കി.

Related Articles

Latest Articles