Sunday, January 11, 2026

വേതന വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ സൂചനാ പണിമുടക്ക് തുടങ്ങി ;അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് വ്യക്തമാക്കി ഹൈക്കോടതി

തൃശ്ശൂര്‍: വേതന വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ സൂചനാ പണിമുടക്ക് തൃശ്ശൂരിൽ ആരംഭിച്ചു.സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമര രംഗത്തുള്ളത്. പ്രതിദിന വേതനം 1500 രൂപയാക്കണമെന്നതാണ് ഇവരുടെ ആവശ്യം.രാവിലെ പത്തിന് പടിഞ്ഞാറേക്കോട്ടയില്‍ നിന്ന് ആരംഭിക്കുന്ന പ്രകടനം കളക്ട്രേറ്റില്‍ അവസാനിക്കും.

അത്യാഹിത വിഭാഗങ്ങളടക്കമുള്ള അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ ആശുപത്രി മാനേജ്മെന്‍റ് അസോസിയേഷൻ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റാതിരിക്കാന്‍ മൂന്നിലൊന്ന് ജീവനക്കാരേ സമരത്തിന്‍റെ ഭാഗമാകൂയെന്ന് അസോസിയേഷനും അറിയിച്ചിട്ടുണ്ട്

Related Articles

Latest Articles