Saturday, January 10, 2026

പ്രപഞ്ചം സങ്കോചിക്കുന്നു !!!സർവ്വവും കേന്ദ്രബിന്ദുവിലേക്ക് ചുരുങ്ങും! ഞെട്ടിക്കുന്ന പഠനം

വിശ്വപ്രപഞ്ചത്തിന്റെ ഉത്ഭവത്തെക്കുറിച്ചും നിലനിൽപ്പിനെക്കുറിച്ചുമുള്ള മനുഷ്യന്റെ അന്വേഷണങ്ങൾക്ക് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. ആധുനിക ശാസ്ത്രലോകം പ്രപഞ്ചത്തിന്റെ അവസാനത്തെക്കുറിച്ച് ഇതുവരെ വിശ്വസിച്ചിരുന്ന പല നിഗമനങ്ങളെയും തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദക്ഷിണ കൊറിയയിലെ യോൻസി സർവകലാശാലയിലെ ഗവേഷകർ പ്രൊഫസർ യംഗ് വൂക്ക് ലീയുടെ നേതൃത്വത്തിൽ നടത്തിയ പഠനം പ്രപഞ്ചം നിത്യമായി വികസിച്ചു നശിക്കുമെന്ന പഴയ ധാരണയെ വെല്ലുവിളിക്കുന്നു. പ്രപഞ്ചത്തിന്റെ വികാസത്തിന് വേഗത നൽകുന്ന ഡാർക്ക് എനർജി ക്രമേണ ദുർബലമാവുകയാണെന്നും ഇത് പ്രപഞ്ചത്തെ ഒരു മഹാസങ്കോചത്തിലേക്ക് അഥവാ ‘ബിഗ് ക്രഞ്ച്’ എന്ന അവസ്ഥയിലേക്ക് നയിക്കുമെന്നുമാണ് ഈ പഠനം വ്യക്തമാക്കുന്നത്. പ്രപഞ്ചത്തിന്റെ അന്തിമവിധി എന്തായിരിക്കുമെന്ന കാര്യത്തിൽ ശാസ്ത്രലോകത്ത് പുതിയൊരു ചർച്ചയ്ക്ക് ഈ കണ്ടെത്തലുകൾ വഴിതുറന്നിരിക്കുകയാണ് | BIG CRUNCH | TATWAMAYI NEWS fascinating summary of recent cosmological research suggesting the universe’s expansion might slow and reverse into a “Big Crunch,” challenging the idea of eternal expansion by proposing dark energy weakens, allowing gravity to pull everything back together, a major shift from current models #bigcrunch #darkenergy #universe #cosmology #space #science #bigbang #astronomy #southkorea #yonseiuniversity #physics #cosmicexpansion #gravity #galaxy #stargazing #astrophysics #spacetime #sciencenews #interstellar #universalend

Related Articles

Latest Articles