The vehicle was parked next to the tiger to capture images and scenes, making noise and provoking it; National park driver arrested
ഡെറാഡൂൺ: കടുവയെ പ്രകോപിപ്പിക്കാൻ ശ്രമിച്ച ഡ്രൈവർ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് ദേശീയോദ്യാനത്തിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഡ്രൈവർക്കെതിരെ നടപടിയെടുത്തത്.
ദേശീയോദ്യാനത്തിലെ സഞ്ചാര പാതയിൽ കടുവയെ കണ്ടതോടെ വാഹനത്തിലുണ്ടായിരുന്ന വിനോദസഞ്ചാരികളിൽ ഒരാൾ ഒച്ചവെച്ചു. പിന്നാലെ കടുവയുടെ ചിത്രവും ദൃശ്യങ്ങളും പകർത്താൻ ഡ്രൈവർ വാഹനം കടുവക്ക് അരികിൽ നിർത്തി. മാത്രമല്ല, ശബ്ദമുണ്ടാക്കി കടുവയെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇതോടെ കടുവ വാഹനത്തിനുനേർക്ക് പാഞ്ഞടുക്കുകയും ചെയ്യുന്നതായിരുന്നു വൈറലായ ദൃശ്യങ്ങളിൽ ഉണ്ടായിരുന്നത്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഡ്രൈവര്‍ അഫ്താബ് ആലം ആണ് അറസ്റ്റിലായത്. ഐ.എഫ്.എസ് ഓഫീസർ സുശാന്ത നന്ദയാണ് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തത്.
ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…
ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻകൂർ…
വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…
മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…