പഞ്ചാബ് കിംഗ്സിനെ ഇനി നയിക്കാൻ പോകുന്നത് കളിയിലെ മുതിർന്ന താരം ശിഖർധവാൻ ആയിരിക്കും.മായങ്ക് അഗർവാളിനു പകരം വരുന്ന സീസൺ മുതൽ ആയിരിക്കും ധവാൻ ചുമതലയേൽക്കുക. കഴിഞ്ഞ സീസണിൽ ആറാം സ്ഥാനത്ത് പഞ്ചാബ് ഫിനിഷ് ചെയ്തതിനു പിന്നാലെയാണ് മായങ്ക് അഗർവാളിനു പകരം ധവാനെ നിയമിച്ചത്. അഗർവാളിനെ ലേലത്തിനു മുന്നോടിയായി പഞ്ചാബ് റിലീസ് ചെയ്തേക്കുമെന്നും സൂചനയുണ്ട്.
പരിശീലകൻ അനിൽ കുംബ്ലെയെയും പഞ്ചാബ് നീക്കിയിരുന്നു. കുംബ്ലെയ്ക്ക് പകരം സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ മുൻ പരിശീലകൻ ട്രെവർ ബെയ്ലിസ് ആണ് പഞ്ചാബിൻ്റെ പുതിയ കോച്ച്.
ഐപിഎൽ ഏറെ പരിചയമുള്ള പരിശീലകനാണ് ബെയ്ലിസ്. 2012ലും 14ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് കിരീടം നേടുമ്പോൾ ബെയ്ലിസ് ആയിരുന്നു പരിശീലകൻ. സിഡ്നി സിക്സേഴ്സിന് ബിഗ് ബാഷ് കിരീടവും ഇംഗ്ലണ്ട് ടീമിന് ഏകദിന ലോകകപ്പും നേടിക്കൊടുത്തിട്ടുണ്ട്.

