ബംഗ്ളാദേശിലെ ധാക്ക സർവകലാശാലയിൽ ഇസ്‌ലാമിസ്റ്റുകളുടെ അതിക്രമം. ക്യാന്റീനിൽ ഗോമാംസം വിതരണം ചെയ്യണമെന്ന ആവശ്യവുമായെത്തിയ അക്രമകാരികൾ ജീവനോടെ ഒരു പശുവിനെയും ഒപ്പം കൊണ്ട് വരികയും പശുവിനെ സ്ഥലത്ത് വച്ച് തന്നെ കശാപ്പ് ചെയ്യുമെന്നും മാംസം വിളമ്പുമെന്നും അവർ ഭീഷണി മുഴക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. വ്യാപകവിമർശനമാണ് അക്രമകാരികൾക്കെതിരെ ഉയരുന്നത്.
സർവകലാശാലയിലെ മോഡുസ് ക്യാന്റീനിലായിരുന്നു സംഭവം. ഹൈന്ദവ സമൂഹത്തിൽ നിന്നുള്ള മോഡുദയുടെ പേരിലുള്ള മോഡു ക്യാൻ്റീൻ, ധാക്ക സർവകലാശാലാ കാമ്പസുമായി സാംസ്കാരികമായും ചരിത്രപരവുമായും ഏറെ ചേർന്ന് നിൽക്കുന്ന സ്ഥാപനമാണ്.

