ഇസ്‍ലാമബാദ് : താൻ പങ്കുവയ്ക്കുന്നതിനും മുൻപ് തന്റെ വിവാഹ ചിത്രങ്ങൾ പുറത്തു വന്നതിൽ അനിഷ്ടമറിയിച്ച് പാക്കിസ്ഥാൻ പേസ് ബൗളർ ഷഹീൻ അഫ്രീദി. ഇന്നലെയാണ് കറാച്ചിയിൽ വച്ച് ഷഹീൻ അഫ്രീദിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയുടെ മകൾ അൻഷയും വിവാഹിതരായത്.
ചിത്രം പ്രചരിപ്പിച്ചവർ തന്റെയും ഭാര്യയുടേയും കുടുംബത്തിന്റേയും സ്വകാര്യതയെ ഹനിക്കുകയാണെന്ന് ഷഹീൻ അഫ്രീദി ട്വിറ്ററിലൂടെ ആരോപിച്ചു. ചിത്രങ്ങൾ പുറത്താവാതിരിക്കാനായി ചടങ്ങിൽ മൊബൈൽ ഫോൺ ഓഫ് ചെയ്തു വയ്ക്കണമെന്നു കർശന നിർദേശമുണ്ടായിരുന്നു.എന്നിട്ടും വിവാഹ ചിത്രങ്ങൾ ചോരുകയായിരുന്നു.കഴിഞ്ഞ വര്‍ഷമാണ് ഷഹീൻ അഫ്രീദിയുടേയും അൻഷയുടേയും വിവാഹം നിശ്ചയിച്ചത്.

