Celebrity

‘ദ വയര്‍’ താരം മൈക്കല്‍ വില്ല്യംസ് അപാർട്ട്മെന്‍റിൽ മരിച്ച നിലയിൽ

പ്രമുഖ ഹോളിവുഡ് നടൻ മൈക്കൽ കെ വില്യംസ് അന്തരിച്ചു. 54 വയസായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് നടനെ ന്യൂയോര്‍ക്ക് സിറ്റിയിലെ ആഢംബര വസതിയായ വില്യംസ്ബര്‍ഗ് അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടത്. അമേരിക്കന്‍ സീരീസായ ‘ദ വയര്‍’ലൂടെ പ്രശസ്‌തനായ താരമാണ് മൈക്കൽ.

അദ്ദേഹത്തിന്റെ അനന്തരവനാണ് വില്യംസിനെ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വില്ല്യംസിനെക്കുറിച്ച് വിവരമൊന്നും ഇല്ലാതിരുന്നതിനാല്‍ തിരക്കിയെത്തിയതായിരുന്നു മരുമകന്‍.

ബലപ്രയോഗത്തിലൂടെ അകത്തുകടന്നതിന്റെ ലക്ഷണമില്ലെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് അമിതമായി കഴിച്ചതാണ് മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ദി വയർ, ബോഡി ബ്രോക്കേഴ്സ്, ബ്രോഡ്‍വാക്ക് എംപയർ തുടങ്ങി നിരവധി സിനിമാ, സീരീസുകളിൽ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2021-ലെ എമ്മി അവാര്‍ഡിനായി അഞ്ചു തവണ നാമനിര്‍ദേശം ചെയ്യപ്പെട്ട നടനാണ് മൈക്കല്‍ വില്യംസ്. 2002 മുതല്‍ 2008 വരെ തുടര്‍ച്ചയായി ഓടിയ ദ വയര്‍ സീരീസിലെ ഒമര്‍ ലിറ്റില്‍ എന്ന കഥാപാത്രമാണ് വില്യംസിന് നിരവധി ആരാധകരെ നേടിക്കൊടുത്തത്.

Anandhu Ajitha

Recent Posts

ഷിബുവിന്റെ ഹൃദയം ദുർഗയിൽ മിടിച്ചു !, ശസ്ത്രക്രിയ വിജയകരമെന്ന് അധികൃതർ ; ചരിത്രമെഴുതി എറണാകുളം ജനറൽ ആശുപത്രി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…

8 hours ago

ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യ !അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനം പ്രതിഷേധാർഹമെന്ന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ

കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…

10 hours ago

അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ പ്രചരിപ്പിച്ചവർ പിടിയിൽ ! വീഡിയോ പ്രത്യക്ഷപ്പെട്ടത് ഇരുന്നൂറിലേറെ സൈറ്റുകളിലെന്ന് കണ്ടെത്തൽ ; പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി തുടരും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…

10 hours ago

തൃശ്ശൂരിൽ വാഹനാഭ്യാസത്തിനിടെ കാർ അപകടത്തിൽ പെട്ടു ! 14 കാരന് ദാരുണാന്ത്യം; കാർ ഡ്രൈവർ അറസ്റ്റിൽ

തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…

11 hours ago

ചൊവ്വയുടെ കാവൽക്കാരൻ നിശബ്ദനായി !!! മേവൻ പേടകവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടമായെന്ന് നാസ ! പേടകം നഷ്ടമാകുമോയെന്ന് ആശങ്ക

വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…

12 hours ago

ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധരെ വിടാതെ അജ്ഞാതൻ !! എൻസിപി നേതാവ് മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു മരിച്ചു

ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…

12 hours ago