Tuesday, December 16, 2025

കൽപ്പറ്റയിൽ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചു; സിസേറിയനിലെ പിഴവെന്ന് ബന്ധുക്കളുടെ പരാതി,അന്വേഷിക്കണമെന്ന ആവശ്യവുമായി കുടുംബം

വയനാട് :കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയൽ സ്വദേശി വൈശ്യൻ വീട്ടിൽ നൗഷാദിൻരെ ഭാര്യ നുസ്‌റത്താണ്(23) മരിച്ചത്. ജനുവരി 16നാണ് നുസ്‌റത്തിനെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 17ന് സിസേറിയനിലൂടെ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും ആരോഗ്യ നില വഷളാകുകയായിരുന്നു

ഇതോടെ നുസ്‌റത്തിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സിസേറിയനിൽ സംഭവിച്ച ഗുരുതര പിഴവ് മൂലമാണ് യുവതി മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.

Related Articles

Latest Articles