പ്രതീകാത്മക ചിത്രം
ആഗ്ര : പീഡനശ്രമം ചെറുത്ത 17കാരിയായ പെൺകുട്ടിയെ എട്ടു വയസ്സുള്ള സഹോദരന്‍റെ കൺമുൻപിൽ വച്ച് യുവാവ് മണ്ണെണ്ണയൊഴിച്ച് ചുട്ടുകൊന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ കോട്‌വാലി പൊലീസ് സ്‌റ്റേഷനു കീഴിലുള്ള നാഗാല പജാബ് ഗ്രാമത്തിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കുട്ടികളുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്തായിരുന്നു ആക്രമണം. 11–ാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. 22 കാരനായ അങ്കിത് കുമാറാണ് പ്രതി. സംഭവത്തിന് ശേഷം അങ്കിത് രക്ഷപ്പെട്ടു.
‘‘അയൽക്കാരനായ അങ്കിത് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചു. പെൺകുട്ടി ഇതിനെ എതിർത്തതോടെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പ്രതി പല തവണ പെൺകുട്ടിയോട് വിവാഹ അഭ്യർത്ഥന നടത്തിയിട്ടുണ്ട്. ഇത് പെൺകുട്ടി നിരസിച്ചിരുന്നു.’’ – സഹോദരൻ പൊലീസിന് മുന്നിൽ മൊഴി നൽകി.
പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. കൊലപാതകം, ഭവനഭേദനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. സഹോദരി കൺമുൻപിൽ തീ കത്തി മരിച്ചത് കണ്ടതിന്റെ ഞെട്ടലിൽ നിന്ന് സഹോദരൻ ഇതുവരെയും മോചിതനായിട്ടില്ല.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…