Tuesday, December 16, 2025

കൊല്ലത്ത് ഉദ്ഘാടനത്തിനെത്തിയ തെന്നിന്ത്യൻ സുന്ദരി തമന്നയ്ക്ക് മുന്നിൽ ചാടി വീണ് യുവാവ്; ബലം പ്രയോഗിച്ച് പിടിച്ച്മാറ്റാൻ ഒരുങ്ങി സെക്യൂരിറ്റികൾ, ആരാധകനോടുള്ള താരത്തിന്റെ പ്രതികരണം ഇങ്ങനെ

തെന്നിന്ത്യയിലെ താര സുന്ദരിയാണ് തമന്ന. സിനിമയിൽ തകർപ്പൻ വേഷങ്ങൾ ചെയ്യുന്ന നടിക്ക് ആരാധകരും ഏറെയാണ്. കൊല്ലത്ത് ഒരു ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് താരം. ഇതിനിടയിൽ ഒരു ആരാധകൻ നടിക്ക് മുന്നിലേക്ക് ചാടി വീണ് കൈയ്ക്ക് പിടിക്കുക ആയിരുന്നു. ഇതോടെ ചുറ്റുമുള്ള സെക്യൂരിറ്റികൾ ഇയാളെ തടയുകയും മാറ്റാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ആരാധകനോട് വളരെ സൗമ്യമായി പെരുമാറുകയും ഫോട്ടോ എടുക്കണമെന്ന ആവശ്യം ഇയാൾ പ്രകടിപ്പിച്ചപ്പോൾ, ഇഷ്ടക്കേട് ഒന്നും കാണിക്കാതെ ആ ആ​ഗ്രഹം സാധിച്ചു കൊടുക്കുകയും ചെയ്തു.

ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്. സ്നേഹത്തോടെ ആരാധകനായ യുവാവിനോട് പെരുമാറുന്നതടക്കം വീഡിയോയിൽ ഉണ്ട്. ഇതിന് പിന്നാലെ അഹങ്കാരമില്ലാത്ത നടിയെന്നതുൾപ്പടെ നിരവധി നല്ല കമന്റുകളാണ് താരത്തിന് ഇപ്പോൾ ലഭിക്കുന്നത്. ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ചെയ്‍ത നടി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. നിലവിൽ ജയിലർ, മലയാള ചിത്രം ബാന്ദ്ര എന്നിവയാണ് നടിയുടേതായി റിലീസിനും അണിയറയിലും ഒരുങ്ങുന്ന ചിത്രങ്ങൾ.

Related Articles

Latest Articles