Friday, May 24, 2024
spot_img

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ അനധികൃതമായി ഹെലികോപ്റ്റർ താഴ്ത്തി പറത്തിയ സംഭവം; വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിഎംഎസ്, കർമ്മചാരി സംഘിന്റെ പോഷക സംഘടനയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കർമ്മചാരി സംഘ് മുഖ്യമന്ത്രിക്ക് പരാതി നൽകി.

അതീവ സുരക്ഷാ മേഖലയായ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ അനധികൃതമായി ഹെലികോപ്റ്റർ താഴ്ത്തി പറത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബിഎംഎസ്, കർമ്മചാരി സംഘിന്റെ പോഷക സംഘടനയായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര കർമ്മചാരി സംഘ് മുഖ്യമന്ത്രിക്ക് പരാതി നൽകി. സംഘടനയെ പ്രതിനിധീകരിച്ച് ബിഎംഎസ്, കർമ്മചാരി സംഘിന്റെ അദ്ധ്യക്ഷൻ ബാബിലു ശങ്കറാണ് പരാതി നൽകിയത്.

സംഭവം നിലവിലുള്ള സുരക്ഷാ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വ്യക്തമാക്കുന്ന പരാതിയിൽ ക്ഷേത്രത്തിന് മുകളിലൂടെ പറത്തിയ ഹെലികോപ്റ്ററിന്റെ ഉടമസ്ഥരെയും പറക്കാൻ നിയോഗിച്ചവരെയും ചോദ്യം ചെയ്യുകയും വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ചോദ്യം ചെയ്യുകയും കർശന നടപടി സ്വീകരിക്കുകയും വേണമെന്നും ശ്രീപത്മനാഭ സ്വാമിയുടെ നിധിയും ഭക്തരുടെ വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനായി സുരക്ഷാ മേഖലയെ വിമാനരഹിത മേഖലയാക്കണമെന്നും ആവശ്യപ്പെടുന്നു.

മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പൂർണ രൂപം ചുവടെ

2023 ജൂലൈ 28 ന് വൈകുന്നേരം 07:00 മണിയോടെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ അനധികൃതമായി ഹെലികോപ്റ്റർ താഴ്ത്തി പറത്തിയ സംഭവം അങ്ങയുടെ ശ്രദ്ധയിൽ ശ്രദ്ധയിൽപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഇതേ ഹെലികോപ്റ്റർ അതീവ സുരക്ഷാ മേഖലയ്ക്ക് മുകളിലൂടെ ഏകദേശം 5 റൗണ്ടുകൾ വട്ടമിട്ട് പറന്നതായാണ് കരുതുന്നത്.

മേൽപ്പറഞ്ഞ സംഭവം ഭക്തരെ വല്ലാതെ ആശങ്കപ്പെടുത്തുന്നതും നിലവിലുള്ള സുരക്ഷാ നിയമങ്ങളുടെ. നഗ്നമായ ലംഘനവുമാണ്. സംഭവത്തിന് പിന്നിൽ ഈ പ്രദേശം കയ്യേറുന്നതിനുള്ള ഗൂഢാലോചനയാണെന്ന് ഭക്തർ സംശയിക്കുന്നു. ഭക്തരുടെ വിശ്വാസം വ്രണപ്പെടുകയും ചെയ്തു. ആയതിനാൽ ക്ഷേത്രത്തിന് മുകളിലൂടെ പറത്തിയ ഹെലികോപ്റ്ററിന്റെ ഉടമസ്ഥരെയും പറക്കാൻ നിയോഗിച്ചവരെയും ചോദ്യം ചെയ്യുകയും വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ചോദ്യം ചെയ്യുകയും കർശന നടപടി സ്വീകരിക്കുകയും വേണം.

സുരക്ഷാ അഭാവം മൂലം ചില വിലപിടിപ്പുള്ള വസ്‌തുക്കൾ നഷ്‌ടപ്പെടാൻ ഇടയാക്കിയ അശ്രദ്ധയെക്കുറിച്ച് ഒരു ജീവനക്കാരൻ സമർപ്പിച്ച WPC 5229/2023 എന്ന റിട്ട് പെറ്റീഷൻ നേരത്തെതന്നെ സമർപ്പിച്ചിരുന്നു. നഷ്ടപ്പെട്ട ഈ പെറ്റിഷൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനായ ബഹുമാനപ്പെട്ട ജില്ലാ ജഡ്ജിയുടെ സാന്നിധ്യത്തിൽ കണ്ടുപിടിക്കണം. വിഷയം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ. വിഷയം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ് .

മാത്രവുമല്ല ഡ്രോണുകൾക്ക് ഒഴികെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ പറക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ശ്രീപത്മനാഭ സ്വാമിയുടെ നിധിയും ഭക്തരുടെ വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനായി സുരക്ഷാ മേഖലയെ വിമാനരഹിത മേഖലയാക്കണമെന്നും അപേക്ഷിക്കുന്നു

Related Articles

Latest Articles