Sunday, January 11, 2026

ലോഡ്ജ് മുറിയിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ;ഒപ്പമുണ്ടായിരുന്ന യുവതി അബോധാവസ്ഥയിൽ,ഒന്നിച്ച് മരിക്കാൻ തീരുമാനിച്ചാണ് ലോഡ്ജിൽ മുറിയെടുത്തെതന്ന് യുവതി,പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

പത്തനംതിട്ട: കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീജിത്തിനെയാണ് ലോഡ്ജ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ യുവതിയെ അബോധാവസ്ഥയിലായാണ് കണ്ടത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം പോലീസ് യുവതിയുടെ മൊഴിയെടുത്തു.

ഇരുവരും ഒന്നിച്ച് മരിക്കാൻ തീരുമാനിച്ചാണ് ലോഡ്ജിൽ മുറിയെടുത്തെതന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്ന് യുവതി പറയുന്നു.

Related Articles

Latest Articles