Thursday, January 1, 2026

യുവാവിന് വെട്ടേറ്റു ; മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സൂചന

തിരുവനന്തപുരം : തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു. പാറശാല പരശുവയ്ക്കലിലാണ് യുവാവിന് വെട്ടേറ്റത് . മഹേഷ് എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ ആക്രമിച്ചയാള്‍ക്കും കൂടെ ഉണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് കിട്ടിയ സൂചന.

. വെട്ടേറ്റ മഹേഷിന്റെ ബന്ധുവായ അനില്‍ എന്നയാളെ അനീഷ്, മോഹനന്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞയാഴ്ച ആക്രമിച്ചിരുന്നു. ഇത് ചോദിക്കാനാണ് മഹേഷ് അവിടെ എത്തിയത്.ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്തു. രണ്ടംഗ സംഘം മഹേഷിനെ കല്ലുകൊണ്ട് തലയ്ക്കടിക്കുകയും വെട്ടിപ്പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രത്യാക്രമണത്തില്‍ പരുക്കേറ്റ അനീഷ്, മോഹന്‍ എന്നിവരെ പാറശാല താലൂക്ക് ആശുരപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കുമെതിരെ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles