Sunday, January 4, 2026

വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു;പിന്നാലെ ഇറങ്ങിയോടി യുവാവ്

തൃശൂര്‍:മാളയിൽ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,പിന്നാലെ
ചെറുപ്പക്കാരൻ ഇറങ്ങിയോടി. വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം .വലിയപറമ്പ് സ്വദേശി അഭിനവ് ആണ് മാള ഗവ ആശുപത്രിയിൽ നിന്ന് ഇറങ്ങിയോടിയത്.നിയന്ത്രണം വിട്ട ബൈക്ക് കാറിന് പുറകിലിടിച്ചാണ് യുവാവിന് പരിക്കേറ്റത്.

മാള കാർമേൽ കോളേജിന് സമീപമാണ് അപകടം നടന്നത്. ആശുപത്രിയിൽ നിന്ന് ഇറങ്ങി ഓടിയ യുവാവിനെ കുറിച്ച് ഇതുവരെ വിവരം ഒന്നും കിട്ടിയിട്ടില്ല. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയം ഉള്ളതായി ആശുപത്രി ജീവനക്കാർ പറഞ്ഞു.

Related Articles

Latest Articles