Wednesday, December 24, 2025

ഇൻസ്റ്റാഗ്രാമിൽ ലൈക് കൂട്ടാൻ കഴുത്തിൽ കുരുക്കിട്ട് റീൽസ് ചിത്രീകരിക്കാനുള്ള യുവതിയുടെ ശ്രമം ഒടുക്കത്തെ ശ്രമമായി; കാൽവഴുതി കുരുക്ക് മുറുകി; ഒടുവിൽ ദാരുണാന്ത്യം

പാറ്റ്‌ന: ആത്മഹത്യത്യാരംഗങ്ങളുടെ റീല്‍സ് ചിത്രീകരിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ കയര്‍ കഴുത്തില്‍ കുരുങ്ങിയ യുവതിക്ക് ദാരുണാന്ത്യം. ബിഹാറിലെ തൗഫിര്‍ ഗധിയ സ്വദേശിനി നീതു ദേവി(35)യെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. ‘ആത്മഹത്യ’ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ യുവതിയുടെ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ഇന്നലെ വൈകുന്നേരം നീതു ദേവിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. സാമൂഹ മാദ്ധ്യമങ്ങളില്‍ സജീവമായിരുന്ന യുവതി ഇന്‍സ്റ്റഗ്രാമില്‍ റീല്‍സുകൾ ചിത്രീകരിച്ച് അപ് ലോഡ് ചെയ്തിരുന്നു. വീട്ടിലെ കിടപ്പുമുറിയില്‍ കല്ലുകള്‍ അടുക്കിവെച്ച് അതിനുമുകളില്‍ കയറിനിന്നാണ് നീതു ദേവി റീല്‍സ് ചിത്രീകരിക്കാന്‍ശ്രമിച്ചത്. വീടിന്റെ സീലിങ്ങില്‍ കയറിട്ട് കഴുത്തില്‍ ഇട്ടിരുന്നു. ചിത്രീകരങ്ങൾക്കിടെ കല്ലിന് മുകളില്‍നിന്ന് കാല്‍വഴുതിയതോടെ യുവതിയുടെ കഴുത്തിലെ കുരുക്ക് മുറുകുകയും മരണം സംഭവിക്കുകയുമായിരുന്നു.ഭര്‍തൃമാതാപിതാക്കള്‍ വീട്ടിലുണ്ടായിരുന്നില്ല . യുവതിയുടെ ഭർത്താവ് മറ്റൊരിടത്താണ് ജോലിചെയ്യുന്നത്. യുവതിക്ക് മൂന്ന് വയസ്സിനും പത്തുവയസ്സിനും ഇടയിലുള്ള നാലുകുട്ടികളാണുള്ളത്.

Related Articles

Latest Articles