കാസര്കോട്ട് യുവതിയെ തലക്കടിച്ച് വീഴ്ത്തി മോഷണം നടത്തിയ ശേഷം കാട്ടിനുള്ളില് ഒളിച്ച പ്രതിയെ തേടി പോലീസ്. നിരവധി കേസുകളില് പ്രതിയായ കറുകവളപ്പില് അശോകനെ പിടിക്കാനായി കാസര്കോട്ട് ഡ്രോണ് ഉപയോഗിച്ചാണ് പോലീസിന്റെ തിരച്ചില്. പെരളം സ്വദേശിയായ വീട്ടമ്മ വിജിതയെ പട്ടാപ്പകല് തലക്കടിച്ച് വീഴ്ത്തി സ്വര്ണ്ണാഭരണങ്ങള് കവര്ന്നതോടെയാണ് കാഞ്ഞിരപ്പൊയില് കറുകവളപ്പില് അശോകനെ പോലീസ് വീണ്ടും തിരയാന് തുടങ്ങിയത്.
കാടടച്ച് അന്വേഷിച്ചിട്ടും അശോകനെ കണ്ടെത്താനായില്ല. ഇതോടെയാണ് ഡ്രോണ് ഉപയോഗിച്ച് പോലീസ് തിരച്ചില് തുടങ്ങിയത്. 300 ഏക്കറില് വ്യാപിച്ച് കിടക്കുന്ന ചെങ്കല്കുന്നിലെ വഴികള് അശോകന് വളരെ പരിചിതമാണ്. ഇയാൾ പാറമടയിലോ മറ്റോ ഒളിച്ചിരിക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു.
നിരവധി കേസുകളിലെ പ്രതികൂടിയാണ് അശോകന്. മകളെ വലിച്ചെറിഞ്ഞ് കയ്യൊടിച്ചതിനും ഇയാള്ക്കെതിരെ ഹൊസ്ദുര്ഗ് പോലീസ് സ്റ്റേഷനില് കേസുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില് പ്രഭാകരന് എന്നയാളുടെ വീട്ടില് നിന്ന് രണ്ടേമുക്കാല് പവന് സ്വര്ണ്ണവും രണ്ട് മൊബൈല് ഫോണുകളും കവര്ന്നതും അശോകനും കുട്ടാളിയുമാണ്. മറ്റൊരു വീട്ടില് നിന്ന് 30,000 രൂപ കവര്ന്ന കേസുമുണ്ട്. ഡ്രോണ് ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും അശോകനെ കണ്ടെത്താനായിട്ടില്ല.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…