Sunday, June 2, 2024
spot_img

കേക്ക് കട കുത്തിത്തുറന്ന് മോഷണം; മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി, അന്വേഷണം ഊജ്ജിതമാക്കി പോലീസ്

പാലക്കാട്: ആലത്തൂരിൽ കേക്ക് കട കുത്തിത്തുറന്ന് മോഷണം. സ്വാതി ജംഗ്ഷനിലെ സി-ഫോർ കേക്ക് എന്ന സ്ഥാപനത്തിന്റെ ഷട്ടർ പൊളിച്ചായിരുന്നു മോഷണം. മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

രാവിലെ കട തുറക്കാൻ എത്തിയ ജീവനക്കാരാണ് സ്ഥാപനത്തിൻറെ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നിരിക്കുന്നത് കണ്ടത്. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് കള്ളന്റെ ദ്യശ്യങ്ങൾ ലഭിച്ചത്. കേക്ക് കടക്ക് മുൻപിൽ എത്തിയ കള്ളൻ ഏറെ നേരം ചുറ്റിതിരിഞ്ഞ ശേഷം ഷട്ടറുകൾ കുത്തി പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. മേശവലിപ്പ് പൊട്ടിച്ച് പണം കവർന്നു.

സംഭവത്തിൽ സ്ഥാപന ഉടമകൾ നല്കിയ പരാതിയിൽ ആലത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles