Kerala

പകരമോടിക്കാൻ ബസുകളില്ല ! കേന്ദ്ര സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയ പഴഞ്ചൻ ബസുകൾ നിരത്തിലിറക്കാൻ കെ.എസ്.ആർ.ടി.സി

പകരമോടിക്കാൻ ബസുകളില്ലാത്തതിനാൽ 15 വര്‍ഷത്തിലേറെ പഴക്കമുള്ള കെ.എസ്.ആര്‍.ടി.സി. ബസുകള്‍ സംസ്ഥാനത്ത് തുടര്‍ന്നും ഓടിക്കും. ഇവയുടെ രജിസ്ട്രേഷന്‍ റദ്ദാക്കിക്കൊണ്ട് കേന്ദ്രതീരുമാനമുണ്ടെങ്കിലും മോട്ടോര്‍ വാഹനനിയമപ്രകാരം വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലാണ്. അതെ സമയം പൊളിക്കൽ പട്ടികയിലുള്ള മറ്റ് സര്‍ക്കാര്‍വാഹനങ്ങള്‍ക്ക് ഈ ഇളവ് ബാധകമാകില്ല.

ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ‘വാഹന്‍’ സോഫ്റ്റ്​വെയർ കരിമ്പട്ടികയിലേക്ക് മാറ്റിയതില്‍ 1622 കെ.എസ്.ആര്‍.ടി.സി. വാഹനങ്ങളും 884 സര്‍ക്കാര്‍വാഹനങ്ങളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. 15 വര്‍ഷത്തിലധികം പഴക്കമുള്ള സര്‍ക്കാര്‍വാഹനങ്ങള്‍ പൊളിക്കാനുള്ള തീരുമാനത്തെത്തുടര്‍ന്നാണ് ഈ വണ്ടികള്‍ കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഇവയുടെ രജിസ്ട്രഷനും റദ്ദാക്കിയിരുന്നു. എന്നാൽ ഇതില്‍ 245 കെ.എസ്.ആര്‍.ടിസി. ബസുകള്‍ നിലവില്‍ സര്‍വീസ് നടത്തുന്നവയാണ്. ഇവ തുടര്‍ന്നും ഓടിക്കാനാണ് സംസ്ഥാനം അനുമതി നല്‍കുന്നത്.

അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പഴയവാഹനങ്ങള്‍ പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അതിനാല്‍ കേന്ദ്രതീരുമാനത്തെ സംസ്ഥാനസര്‍ക്കാര്‍ കണ്ണടച്ച് എതിര്‍ക്കില്ലെങ്കിലും ബസുകള്‍ പിന്‍വലിക്കുന്നതുവഴിയുണ്ടാകുന്ന യാത്രാക്ലേശം ഭീകരമാകും.അതിനാൽ ഇക്കാര്യത്തിൽ സാവകാശം തേടും.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

22 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago