Saturday, December 20, 2025

കേരളത്തില്‍ ലൗ ജിഹാദ് ? പിണറായി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ദില്ലി: ലൗ ജിഹാദ് വിഷയവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്.

അതേസമയം പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പിണറായി സര്‍ക്കാരിന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നല്‍കിയ നിര്‍ദ്ദേശം. ന്യൂനപക്ഷ മോര്‍ച്ച നല്‍കിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നടപടി.

കോഴിക്കോട് കോടഞ്ചേരിയിലെ ഡിവൈഎഫ്ഐ നേതാവിന്റെ മിശ്ര വിവിവാഹം വലിയ വാർത്തകൾക്കാണ് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെയാണ്, കേരളത്തില്‍ ലൗ ജിഹാദ് വിഷയം വീണ്ടും പൊന്തിവന്നത്. സിപിഎം നേതാവ് ജോര്‍ജ് എം തോമസാണ് ലവ് ജിഹാദ് ആരോപണവുമായി രംഗത്തെത്തിയത്.

ഇതോടെ വിവാഹിതയായ യുവതിയുടെ പിതാവും രംഗത്തെത്തി. പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരം കോടതിയില്‍ ഹാജരായ പെണ്‍കുട്ടി, താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്നും ഇപ്പോഴും സ്വന്തം മതത്തില്‍ തുടരുകയാണെന്നും വ്യക്തമാക്കിയിരുന്നു.

Related Articles

Latest Articles