Tuesday, December 23, 2025

അജിത് പവാർ തങ്ങളുടെ നേതാവാണെന്നതിൽ തർക്കമില്ല ! എൻസിപിയിൽ പിളർപ്പ് ഇല്ല ; I.N.D.I.A . മുന്നണിയുടെ നെഞ്ചിൽ അടുത്ത വെടി പൊട്ടിച്ച് ശരദ് പവാർ; തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനിടെ മുന്നണിയിൽ ആഭ്യന്തര കലഹം !

മുംബൈ : എൻസിപി പിളർന്നിട്ടില്ലെന്നും അജിത് പവാർ തങ്ങളുടെ നേതാവാണെന്നതിൽ തർക്കമില്ലെന്നും എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ വ്യക്തമാക്കിയതോടെ കാറ്റു പോയ അവസ്ഥയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന I.N.D.I.A . മുന്നണി. പ്രതിപക്ഷ നേതാവായിരിക്കെയാണ് എൻസിപി പിളർത്തി ഭരണ പക്ഷത്തിലേക്ക് എത്തിയത്. പിന്നാലെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുകയും ചെയ്തു.

”അജിത് പവാർ ഞങ്ങളുടെ നേതാവാണ്, അതിലൊരു തർക്കവുമില്ല. എൻസിപിയിൽ യാതൊരു വിള്ളലുമില്ല. എങ്ങനെയാണു പാർട്ടിയിൽ വിള്ളലുണ്ടാവുക? ദേശീയ തലത്തിൽ പാർട്ടിയിലെ വലിയൊരു വിഭാഗം വേർപെട്ടു പോകുമ്പോഴാണ് അങ്ങനെ സംഭവിക്കുക. ഇന്ന് എൻസിപിയിൽ അത്തരമൊരു സാഹചര്യമില്ല. ശരിയാണ്, ചില നേതാക്കൾ വ്യത്യസ്ത നിലപാട് എടുക്കുന്നുണ്ട്. പക്ഷേ, അതിനെ വിഭജനമെന്നു വിളിക്കാനാവില്ല. ജനാധിപത്യത്തിൽ അങ്ങനെ അവർക്ക് ചെയ്യാനാകും” ശരദ് പവാർ ഒരു പ്രമുഖ വാർത്താ ഏജൻസിയോട് പറഞ്ഞു.

പിളർപ്പിന് ശേഷം വിമത വിഭാഗവുമായി ശരദ് പവാർ മമത മമത പുലർത്തുന്നതിൽ മഹാവികാസ് അഘാഡി സഖ്യം അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടയിലാണ് അജിത് പവാറിനെയും കൂട്ടാളികളേയും ഒരു തരത്തിലും കുറ്റക്കാരാക്കാത്ത നിലയിലുള്ള പവാറിന്റെ പുതിയ പ്രസ്താവന.

ബിജെപിയോട് അടുക്കുന്നതായുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് അജിത്തുമായി പ്രശ്‌നങ്ങളില്ലെന്ന് ശരദ് പവാർ വ്യക്തമാക്കിയത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വേദി പങ്കിട്ടതും അജിത് പവാറുമായി പൂനെയിൽ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയതും പ്രതിപക്ഷ മുന്നണിയിൽ വലിയ മുറുമുറുപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. I.N.D.I.A . മുന്നണി യോഗം ഈ മാസം അവസാനം മുംബൈയിൽ നടക്കാനിരിക്കേയാണ് പുതിയ സംഭവ വികാസങ്ങൾ.

Related Articles

Latest Articles