Friday, May 17, 2024
spot_img

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം ;9 പേർക്ക് ദാരുണാന്ത്യം; മരിച്ചത് തേയില നുള്ളാൻ പോയി മടങ്ങിയ സ്ത്രീകൾ

വയനാട് : മാനന്തവാടിയില്‍ തോട്ടം തൊഴിലാളികള്‍ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒൻപത് പേർക്ക് ദാരുണാന്ത്യം. മരിച്ചവരെല്ലാം സ്ത്രീകളാണ്. 3 പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍പ്പെട്ട ജീപ്പില്‍ 12 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വയനാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

തലപ്പുഴ കണ്ണോത്ത് മലയ്ക്ക് സമീപമാണ് ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത് . തേയില നുള്ളാൻ പോയി വീട്ടിലേക്ക് മടങ്ങിയ തോട്ടം തൊഴിലാളികളാണ് ജീപ്പിലുണ്ടായിരുന്നത്. നടന്നത് വലിയ ദുരന്തമാണെന്ന് ഒ .ആർ കേളു എംഎൽഎ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർ ഉടനടി അപകടസ്ഥലത്തെത്തുമെന്നാണ് ലഭിക്കുന്ന വിവരം. റാണി, ശാന്തി, ചിന്നമ്മ, ലീല എന്നിവർ മരിച്ചതായി പ്രാഥിക വിവരം.

Related Articles

Latest Articles