തണുത്തറഞ്ഞ നയാഗ്ര വെള്ളച്ചാട്ടം
ന്യൂയോർക്ക്: അതിശൈത്യം മൂലം അമേരിക്കയിൽ ജനങ്ങൾ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗതവും വൈദ്യുതിയും താറുമാറായി . ഇതിനിടെയാണ് ലോകപ്രശ്‌സതമായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ തണുത്തുറഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തണുപ്പിൽ നിശ്ചലമായ വെള്ളച്ചാട്ടമാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളും പൂർണമായും ഉറച്ചുപോയെങ്കിലും ചിലയിടങ്ങളിൽ വെള്ളം ഒഴുകുന്നുണ്ട്. നയാഗ്രാ നദിയിൽ നിന്നും 3,160 ടൺ വെള്ളമായിരുന്നു ഓരോ സെക്കൻഡിലും നിലത്ത് പതിച്ചിരുന്നത്. 32 അടി ഉയരത്തിൽ നിന്നാണ് വെള്ളം വീണിരുന്നത്.
1848, 1911, 1912, 1917, 2014, 2015, 2018 വർഷങ്ങളിലാണ് ഇതിന് മുമ്പ് വെള്ളച്ചാട്ടം തണുത്തുറഞ്ഞ് നിശ്ചലമായത്. വെള്ളച്ചാട്ടത്തിന്റെ ഭൂരിഭാഗവും ഇപ്പോൾ ഉറഞ്ഞിരിക്കുകയാണ്. എത്ര കഠിനമായ ശൈത്യമുണ്ടായാലും വെള്ളച്ചാട്ടം പൂർണമായും നിശ്ചലമാകില്ലെന്നാണ് യുഎസ്എയുടെ ടൂറിസം വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…