Wednesday, May 1, 2024
spot_img

അമേരിക്കയിൽ നയാഗ്രയ്ക്കും രക്ഷയില്ല!!അതിശൈത്യത്തിൽ തണുത്തുറഞ്ഞു നിശ്ചലമായി നയാഗ്ര വെള്ളച്ചാട്ടം

ന്യൂയോർക്ക്: അതിശൈത്യം മൂലം അമേരിക്കയിൽ ജനങ്ങൾ കെടുതികൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഗതാഗതവും വൈദ്യുതിയും താറുമാറായി . ഇതിനിടെയാണ് ലോകപ്രശ്‌സതമായ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ തണുത്തുറഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

തണുപ്പിൽ നിശ്ചലമായ വെള്ളച്ചാട്ടമാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. വെള്ളച്ചാട്ടത്തിന്റെ പല ഭാഗങ്ങളും പൂർണമായും ഉറച്ചുപോയെങ്കിലും ചിലയിടങ്ങളിൽ വെള്ളം ഒഴുകുന്നുണ്ട്. നയാഗ്രാ നദിയിൽ നിന്നും 3,160 ടൺ വെള്ളമായിരുന്നു ഓരോ സെക്കൻഡിലും നിലത്ത് പതിച്ചിരുന്നത്. 32 അടി ഉയരത്തിൽ നിന്നാണ് വെള്ളം വീണിരുന്നത്.

1848, 1911, 1912, 1917, 2014, 2015, 2018 വർഷങ്ങളിലാണ് ഇതിന് മുമ്പ് വെള്ളച്ചാട്ടം തണുത്തുറഞ്ഞ് നിശ്ചലമായത്. വെള്ളച്ചാട്ടത്തിന്റെ ഭൂരിഭാഗവും ഇപ്പോൾ ഉറഞ്ഞിരിക്കുകയാണ്. എത്ര കഠിനമായ ശൈത്യമുണ്ടായാലും വെള്ളച്ചാട്ടം പൂർണമായും നിശ്ചലമാകില്ലെന്നാണ് യുഎസ്എയുടെ ടൂറിസം വെബ്‌സൈറ്റ് അവകാശപ്പെടുന്നത്.

Related Articles

Latest Articles