വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ച്ചി
ദില്ലി : ഭീകരവാദത്തിനുള്ള പിന്തുണ അവസാനിപ്പിച്ചാൽ മാത്രം പാകിസ്താനുമായുള്ള ചർച്ച ആലോചിക്കാമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ഭീകരതയും ശത്രുതയും ഇല്ലാത്ത അന്തരീക്ഷത്തിൽ മാത്രമേ സമാധാന ചർച്ചയ്‌ക്ക് സാധ്യതയുള്ളൂവെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ച്ചി വ്യക്തമാക്കി. ഇന്ത്യയുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന പാക് പ്രധാനമന്ത്രിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം വന്നിരുന്നു.പിന്നീട് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം കടുത്തതോടെ പാക് പ്രധാനമന്ത്രി നിലപാട് മായിരുന്നു.
പാകിസ്ഥാനുമായുള്ള ബന്ധത്തിൽ ഇന്ത്യ സ്വീകരിക്കുന്ന നിലപാട് ആവർത്തിച്ചുകൊണ്ടാണ് ഭീകര മൃദു മനോഭാവം പാകിസ്ഥാൻ ഉപേക്ഷിക്കുന്നത് വരെ ചർച്ചയുണ്ടാകില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്‌ച്ചി വ്യക്തമാക്കിയത്. നല്ല അയൽ ബന്ധം തന്നെയാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാൽ ഭീകരതയും പ്രകോപനങ്ങളും ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ ചർച്ചയെക്കുറിച്ച് ആലോചിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ ഉൾപ്പടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ ചർച്ചയ്‌ക്ക് തയ്യാറാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രതികരണത്തെക്കുറിച്ചുള്ള മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അരിന്ദം ബാഗ്‌ച്ചി ഇക്കാര്യം വ്യക്തമാക്കിയത്.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…