Sunday, December 21, 2025

‘ബിജെപിയോട് തൊട്ടുകൂടായ്മയില്ല; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദർശനത്തിൽ പ്രതികരണവുമായി ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര.

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ സന്ദർശനത്തിൽ പ്രതികരണവുമായി ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര. ബിജെപിയോട് തൊട്ടുകൂടായ്മയില്ലെന്നും മോദിയുടെ സന്ദർശനം ആത്മവിശ്വാസം നൽകുന്നുവെന്നും മോദിയുടെ സന്ദർശനമുണ്ടാക്കുന്ന പ്രത്യാഘാതം പറയാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഈസ്റ്റര്‍ ദിനത്തിൽ രാജ്യതലസ്ഥാനത്തെ ദില്ലി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രല്‍ പ്രധാനമന്ത്രി സന്ദർശിച്ച നരേന്ദ്ര മോദി . ഇരുപത് മിനിറ്റിലേറെ സമയം പള്ളിയിൽ ചെലവിട്ടു. അദ്ദേഹം പ്രാർഥനകളുടെ ഭാഗമാവുകയും കത്തീഡ്രലിലെ ക്വയർ സംഘത്തിന്റെ പാട്ടുകൾ കേൾക്കുകയും ചെയ്തു. ശേഷം ദേവാലയ മുറ്റത്ത് ഒരു ദേവാദാരൂ വൃക്ഷത്തൈ നട്ടതിനു ശേഷമാണ് അദ്ദേഹം മടങ്ങിയത്. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നതെന്നും അത് നൽകുന്ന സന്ദേശം വളരെ വലുതാണെന്നും സഭാനേതൃത്വം വ്യക്തമാക്കി. അദ്ദേഹം ആരുമായും ആശയവിനിമയം നടത്തുകയോ രാഷ്ട്രീയ കാര്യങ്ങൾ സംസാരിക്കുകയോ ചെയ്തില്ലെന്നാണ് വിവരം

ക്രൈസ്തവ സഭകളുമായി അടുക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ദേവാലയ സന്ദര്‍ശനം. നേരത്തെ അദ്ദേഹം ട്വിറ്ററിലൂടെ ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു.

ന്യൂനപക്ഷങ്ങളോടുള്ള പിന്തുണ തെളിയിക്കുന്നതാകും പ്രധാനമന്ത്രിയുടെ സന്ദർശനമെന്നു ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ പറഞ്ഞു. ‘‘പ്രധാനമന്ത്രി വരുമെന്ന് അറിഞ്ഞതിൽ ഞങ്ങൾ ആവേശഭരിതരാണ്. പ്രധാനമന്ത്രി പദവിയിലിരിക്കെ ഒരാൾ ചർച്ച് സന്ദർശിക്കുന്നത് ആദ്യമാണെന്നു കരുതുന്നു. പ്രധാനമന്ത്രി നേരിട്ടു വരുന്നത് വലിയൊരു സന്ദേശമാണ്. ക്രിസ്ത്യാനികൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ അദ്ദേഹം സംരക്ഷിക്കുമെന്ന് ഞങ്ങൾക്ക് അറിയാം’’– ഫാ. ഫ്രാൻസിസ് സ്വാമിനാഥൻ ഒരു പ്രമുഖ വാർത്ത ഏജൻസിയോട് പറഞ്ഞു

Related Articles

Latest Articles