Tuesday, May 14, 2024
spot_img

നിയമസഭയിൽ ഇന്നും കലഹ സാധ്യത ;പ്രതിഷേധം തുടർന്ന് പ്രതിപക്ഷം ,സഭ ഇന്നും കലുഷിതമായേക്കും,ഇന്നും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചാൽ നടപടിയെന്ന് സ്പീക്കർ

തിരുവനന്തപുരം :കഴിഞ്ഞ ഒരാഴ്ചയായി നിയമസഭയിൽ പ്രതിപക്ഷ ഭരണപക്ഷ പോര് തുടരുകയാണ്.ഒരാഴ്ചയായിട്ടും പ്രശ്നം പരിഹരിക്കാനോ നിയമനടപടികൾ സ്വീകരിക്കാനോ ഇരുകക്ഷികളും തയ്യാറായില്ല.സഭ നിർത്തിവെക്കേണ്ട അവസ്ഥയാണ് അരങ്ങേറിയത്.ഇന്നും സഭ കലുഷിതമായിത്തന്നെ അവസാനിപ്പിക്കേണ്ടി വരുമെന്നതിൽ സംശയമില്ല. ഇന്നും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചാൽ നടപടിയുണ്ടാകുമെന്നാണ് സ്പീക്കർ അറിയിച്ചത്.

ചോദ്യോത്തര വേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. സ്ത്രീ സുരക്ഷ ഉന്നയിച്ച് അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ നീക്കം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീ ലൈംഗിതാകിക്രമത്തിന് ഇരയായത് പ്രതിപക്ഷം ഉന്നയിക്കും

Related Articles

Latest Articles