ദില്ലി : ദില്ലിയിലെ കേരള ഹൗസിൽ നടന്നത് ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി യോഗമായിരുന്നില്ലെന്ന വാദവുമായി കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജയിൻ. മന്ത്രി മുഹമ്മദ് റിയാസും ചില നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച മാത്രമായിരുന്നു നടന്നത് . കേരള ഹൗസിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി യോഗം ചേരാൻ അനുമതി നൽകിയിട്ടില്ലെന്നും റസിഡന്റ് കമ്മീഷണർ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
ഔദോഗിക യോഗങ്ങൾക്കായാണ് കേരളാ ഹൗസിൽ കോൺഫറൻസ് ഹാൾ മന്ത്രി ആവശ്യപ്പെട്ടത്. മന്ത്രി മുഹമ്മദ് റിയാസിന്റെ അപേക്ഷ പ്രകാരം ഔദ്യോഗിക ആവശ്യത്തിന് ആണ് കോൺഫറൻസ് ഹാൾ വിട്ടു നൽകിയതെന്നും അദ്ദേഹം പറഞ്ഞു. താമസിക്കുന്ന മുറിയിൽ സൗകര്യമില്ലാത്തതിനാൽ മന്ത്രിയെ കാണാനെത്തിയ ഡിവൈഎഫ്ഐ അംഗങ്ങളെ കോൺഫറൻസ് ഹാളിൽ വച്ച് കാണുകയായിരുന്നുവെന്നും റസിഡന്റ് കമീഷണർ അറിയിച്ചു.

