Tuesday, December 16, 2025

കബളിപ്പിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നു ! തിരിച്ചടവ് മുടങ്ങാൻ കാരണം കോവിഡ് കാലത്ത് ജോലി നഷ്ടമായത് ! കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ

കൊച്ചി: കുവൈറ്റ് ബാങ്ക് ലോൺ തട്ടിപ്പ് കേസിൽ വിശദീകരണവുമായി പ്രതികളായ മലയാളികൾ. കോവിഡ് പ്രതിസന്ധിയിൽ ജോലി നഷ്ടമായതാണ് വായ്പ തിരിച്ചടയ്ക്കാൻ കാരണമെന്നും ബാങ്കിനെ കബളിപ്പിക്കണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും പ്രതികൾ പറഞ്ഞു. തിരിച്ചടവിൽ ഇളവ് ആവശ്യപ്പെടാനും കൂടുതൽ സമയം ചോദിക്കാനും ശ്രമങ്ങൾ നടത്തിയിരുന്നതായും നിയമപരമായ നടപടികളുമായി സഹകരിക്കുമെന്നും പ്രതികൾ വ്യക്തമാക്കി.

കുവൈറ്റിലെ ബാങ്കിനെ 700 കോടി രൂപയോളം കബളിപ്പിച്ച 700 നഴ്സുമാരടങ്ങുന്ന 1425 മലയാളികൾക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. ഗൾഫ് ബാങ്ക് കുവൈറ്റ് അധികൃതർ നൽകിയ പരാതിയിൽ കേരളത്തിൽ 12 കേസുകൾ രജിസ്റ്റർ ചെയ്തു. കോടികൾ ലോൺ നേടിയ ശേഷം മിക്കവരും വിദേശത്തേക്ക് കുടിയേറിയതായി പ്രാഥമികാന്വേഷത്തിൽ കണ്ടെത്തി.

ഗൾഫ് ബാങ്ക് കുവൈറ്റിന്‍റെ ഡപ്യൂട്ടി ജനറൽ മാനേജരായ മുഹമ്മദ് അബ്ദുൾ വസി കഴിഞ്ഞ നവംബർ അഞ്ചിന് കേരളത്തിൽ എത്തിയതോടെയാണ് വൻ ബാങ്ക് തട്ടിപ്പ് പുറത്തുവരുന്നത്. സംഭവത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലായി 10 കേസുകൾ രജിസ്റ്റ‍ർ ചെയ്തു. കേസന്വേഷണം ക്രൈം ബ്രാഞ്ചിന് നൽകി. ദക്ഷിണ മേഖലാ ഐജി അന്വേഷണത്തിന്റെ മേൽനോട്ടം വഹിക്കും.

2020-22 കാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നത്. കുവൈത്തിലെ സർക്കാർ ഉദ്യോഗസ്ഥരായ മലയാളികളും മിനിസ്ട്രി ഓഫ് ഹെൽത്തിൽ നഴ്സുമാരായി ജോലി ചെയ്തിരുന്ന എഴൂനൂറോളം പേരുമാണ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് മുങ്ങിയത്. ആദ്യം ബാങ്കിൽ നിന്ന് ചെറിയ തുക വായ്പയെടുത്ത് ഇത് കൃത്യമായി തിരിച്ചടച്ച് ബാങ്കിന്റെ വിശ്വാസം സമ്പാദിച്ച ശേഷം വലിയ തുക വായ്പയെടുത്ത് ഇവിടെ നിന്നും മുങ്ങുകയായിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കുവൈത്ത് ബാങ്ക് അധികൃത‍ർ അന്വേഷണം തുടങ്ങിയത്. തട്ടിപ്പ് നടത്തിയവരിൽ കുറച്ചേറെ പേർ കേരളത്തിലെത്തിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് ബാങ്ക് കേരളത്തിലെത്തി പൊലീസിലെ ഉന്നതരെ കണ്ടത്.

ആദ്യം ഡിജിപിയെയും പിന്നീട് എഡിജിപിയെസെടുത്തത്. ബാങ്കിനെ കബളിപ്പിച്ചെന്ന് വ്യക്തമായതിൻ്റെ അടിസ്ഥാനത്തിൽ എറണാകുളം, കോട്ടയം ജില്ലക്കാരായ 10 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആദ്യം തട്ടിപ്പ് നടത്തിയവർ വഴി പഴുത് മനസിലാക്കി കൂടുതൽ മലയാളികൾ ബാങ്കിനെ പറ്റിച്ചുവെന്നാണ് നിഗമനം. കുറ്റകൃത്യം നടന്നത് കേരളത്തിലല്ലെങ്കിലും വിദേശത്ത് കുറ്റകൃത്യം നടത്തി ഇന്ത്യയിലേക്ക് തിരിച്ചുവരുന്ന പൗരന്മാർക്കെതിരെ കേസെടുക്കാൻ നിയമപരമായി സാധിക്കും.

Related Articles

Latest Articles