Wednesday, January 7, 2026

ഇറാനിൽ ചോരപ്പുഴയൊഴുകും!!പ്രതിഷേധക്കാരെ കൊന്നാൽ സൈനിക ഇടപെടൽ ഉണ്ടാകുമെന്ന് ട്രമ്പിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് . സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഇറാൻ കൊലപ്പെടുത്തുകയാണെങ്കിൽ അവരെ രക്ഷിക്കാൻ അമേരിക്ക എത്തുമെന്നും തങ്ങൾ അതിനായി സജ്ജമാണെന്നും ട്രമ്പ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി മുന്നറിയിപ്പ് നൽകി. “ഞങ്ങൾ ലോക്ക്ഡ് ആൻഡ് ലോഡഡ് (Locked and Loaded) ആണ്, ഏതു നിമിഷവും നടപടിക്ക് തയ്യാറാണ്” എന്നാണ് ട്രമ്പ് കുറിച്ചത്. ഇറാനിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയാണെന്നും ദശാബ്ദങ്ങളായി അയത്തൊള്ളമാരുടെ ഭരണത്തിന് കീഴിൽ അവർ പീഡനം അനുഭവിക്കുകയാണെന്നും അമേരിക്കൻ വക്താക്കളും വ്യക്തമാക്കി.

ഇറാൻ്റെ ഔദ്യോഗിക കറൻസിയായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ റെക്കോർഡ് നിലയിലേക്ക് താഴ്ന്നതും വിലക്കയറ്റം രൂക്ഷമായതുമാണ് പുതിയ പ്രക്ഷോഭങ്ങൾക്ക് കാരണമായത്. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങളിൽ ഇതുവരെ സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഏഴുപേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. പടിഞ്ഞാറൻ ഇറാനിലെ അസ്ന, ലോർദ്ഗൻ തുടങ്ങിയ നഗരങ്ങളിൽ സുരക്ഷാ സേനയും സമരക്കാരും തമ്മിൽ കടുത്ത ഏറ്റുമുട്ടലുകൾ നടക്കുന്നുണ്ട്. സാമ്പത്തിക പ്രശ്നങ്ങളിൽ തുടങ്ങിയ പ്രതിഷേധം ഇപ്പോൾ ഭരണകൂട വിരുദ്ധ പോരാട്ടമായി മാറിക്കഴിഞ്ഞു. രാജ്യത്തെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിക്കെതിരെയും ജനങ്ങൾ തെരുവുകളിൽ മുദ്രാവാക്യം വിളിക്കുന്നുണ്ട്. 2022-ലെ മഹസ അമിനി പ്രതിഷേധങ്ങൾക്ക് ശേഷമുള്ള ഏറ്റവും വലിയ സമരമായാണ് ഇതിനെ വിലയിരുത്തുന്നത്.

Related Articles

Latest Articles