Kerala

സി പി എമ്മിന് ഇത് നാണക്കേടിന്റെ ദിനങ്ങൾ ; പ്രതിരോധ ജാഥയ്ക്ക് ഒരുങ്ങവേ കരിനിഴൽ വീഴ്ത്തിശിവശങ്കറിന്റെ അറസ്റ്റും ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലും

തിരുവനന്തപുരം : ജനകീയ പ്രതിരോധ ജാഥ’ കാസർകോട്ടുനിന്ന് ആരംഭിക്കാൻ നാലു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ കടുത്ത രണ്ട് ആരോപണങ്ങൾ പാർട്ടിയെ പ്രതിരോധത്തിലാക്കുകയാണ്. ഒന്ന് അഴിമതിയും മറ്റേത് കൊലപാതകക്കേസും. 2 കേസുകളും ഉയർന്ന് വന്നതോടെ നാണക്കേടിന്റെ ദിനങ്ങളാണ് സി പി എം നേരിടേണ്ടി വരുന്നത്. ലൈഫ് മിഷൻ കോഴക്കേസിൽ എം.ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതോടെ ‘സ്വർണക്കേസ്’ വീണ്ടും ചർച്ചയായി. ഇതേസമയത്തുതന്നെ പാർട്ടിയുടെ ക്വട്ടേഷൻ സംഘാംഗമെന്ന് ആരോപിക്കപ്പെടുന്ന ആകാശ് തില്ലങ്കേരി ഷുഹൈബ് വധം ഉൾപ്പെടെയുള്ള കൊലപാതകങ്ങൾക്കു പിന്നിൽ കണ്ണൂർ നേതാക്കളുടെ പങ്ക് വെളിപ്പെടുത്തി.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന പദവിയിൽ പ്രവർത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ പ്രതിക്കൂട്ടിലാകുമ്പോൾ അത് എൽഡിഎഫിനും സർക്കാരിനും ഏറ്റ കനത്ത പ്രഹരം തന്നെയാണ്.മട്ടന്നൂർ ഷുഹൈബ് വധക്കേസിലും സിബിഐ അന്വേഷണത്തെ സർക്കാർ എതിർക്കുന്ന സാഹചര്യത്തിലാണ് അതിലെ പ്രതികളിൽ ഒരാളായ ഡിവൈഎഫ്ഐയുടെ മുൻ പ്രവർത്തകൻ ആകാശ് പാർട്ടിയുടെ പങ്കു തുറന്നു കാട്ടിയത്. ഷുഹൈബിന്റെ മാതാപിതാക്കൾ ആവശ്യപ്പെടുന്ന സിബിഐ അന്വേഷണത്തെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും എന്തുകൊണ്ടു സർക്കാർ എതിർക്കുന്നുവെന്ന് ഇതോടെ വ്യക്തമായെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.ഈ കൊലപാതകക്കേസ് സിബിഐ അന്വേഷിക്കേണ്ട കാര്യമില്ലെന്നു സമർഥിക്കാനായി ഇതുവരെ 54 ലക്ഷം രൂപയാണു ഖജനാവിൽനിന്നു സർക്കാർ ചെലവാക്കിയത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

1 day ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

2 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago