ഒന്നരവര്‍ഷമായിട്ടും കൊവിഡ് മഹാമാരി നമ്മെ വിട്ടു പോയിട്ടില്ല. ഒരിക്കല്‍ അസുഖം വന്നവര്‍ക്ക്
തന്നെ വീണ്ടും വരുന്ന അവസ്ഥ. എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന കടമ്പ കടക്കും വരെ ആരോഗ്യവും
രോഗപ്രതിരോധ ശക്തിയും കാത്തേ മതിയാവൂ. സുലഭമായി കിട്ടുന്ന ഈ പഴങ്ങളും പച്ചക്കറികളും
നമ്മുടെ പ്രതിരോധ ശക്തി കൂട്ടും.
രോഗ പ്രതിരോധ ശക്തി കൂട്ടുന്നതില്‍ മുന്‍പന്തിയിലുള്ള പഴമാണ് പേരക്ക. വൈറ്റമിന്‍ സി ധാരാളം
അടങ്ങിയിരിക്കുന്നത് കൂടാതെ ആന്റി ഓക്‌സിഡന്റായ ലൈക്കോപീനും ധാരാളം അടങ്ങിയിരിക്കുന്നു.
ഹൃദയാരോഗ്യത്തിനും പേരക്ക നല്ലതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന മറ്റൊരു ഫലം നെല്ലിക്കയാണ്.ഇത് ജ്യൂസായി കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ് എന്നിവയും ധാരാളംഅടങ്ങിയിട്ടുണ്ട്. നെല്ലിക്കയിലെ പോളിഫിനോളുകള്‍ കാന്‍സര്‍ പ്രതിരോധത്തിനും നല്ലതാണ്.
ആന്റി ബാക്ടീരിയല്‍, ആന്റി മലേറിയല്‍ ഗുണങ്ങള്‍ അടങ്ങിയ പഴമാണ് ഞാവല്‍പ്പഴം. ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ഹീമോഗ്ലോബിന്റെ അളവ് കൂട്ടും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം
കാണുന്നതിനും ഞാവല്‍പ്പഴത്തിന് സാധിക്കും. രോഗ പ്രതിരോധ ശക്തി കൂട്ടുന്ന വൈറ്റമിന്‍ സിയുടെ കലവറയാണീ പഴം.പഴങ്ങള്‍ കൂടാതെ തക്കാളി, കൂണ്‍, ക്യാപ്‌സിക്കം, ബ്രൊക്കാളി എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്
പ്രതിരോധ ശേഷി വര്‍ധിപ്പിക്കും.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ വസതിക്ക് നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന വാർത്തകളിൽ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി…
2021 ൽ, പെരിന്തൽമണ്ണയിൽ LLB വിദ്യാർത്ഥിനി , 21 കാരിയായ ദൃശ്യയെ തന്റെ പ്രണയം നിരസിച്ചതിനെ പേരിൽ കുത്തിക്കൊലപ്പെടുത്തിയ വിനീഷ്…
മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും അദ്ദേഹത്തിന്റെ അമ്മ ശാന്തകുമാരി അമ്മയും തമ്മിലുള്ള ബന്ധം ഒരു അമ്മയും മകനും എന്നതിലുപരി അങ്ങേയറ്റം വൈകാരികവും…
ദില്ലി : കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ 2020-ൽ നടന്ന ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിനെ ആസ്പദമാക്കി ഒരുങ്ങുന്ന 'ബാറ്റിൽ ഓഫ്…
കടകംപള്ളി കേസിൽ സുരേന്ദ്രനും പി.എസ്. പ്രശാന്തിനും എസ്‌ഐടി ചോദ്യംചെയ്തതിന് പിന്നാലെ അന്വേഷണം രണ്ട് ട്രാക്കിലായി പുരോഗമിക്കുന്നു. ഒരു ഭാഗം അന്താരാഷ്ട്ര…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നിർണ്ണായകനീക്കം. ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ…