Monday, December 29, 2025

നിലവിളക്ക് തെളിയിക്കുമ്പോൾ ഈ ചിട്ടകൾ നിർബന്ധമായും പാലിക്കണം …

ഏത് ശുഭമൂഹു‍ർത്തങ്ങൾക്കും നിലവിളക്ക് കൊളുത്തുന്നത് ഹൈന്ദവ ഭവനങ്ങളിലെ ചിട്ടയാണ്. സന്ധ്യനാമജപത്തിനും നമ്മൾ വിളക്ക് തെളിയിക്കാറുണ്ട്.ഐശ്വര്യത്തിന്റെ തിരികൾ തെളിയിക്കുമ്പോൾ അവ എപ്രകാരമാണ് തെളിയിക്കേണ്ടത് എന്നതിന് കുറച്ച് ചിട്ടവട്ടങ്ങളുണ്ട്.നിലവിളക്ക് ദേവിയുടെ പ്രതീകമായതിനാൽ നിലത്ത് വെക്കാതെ പീഠത്തിലോ, യഥാസ്ഥാനങ്ങളിലോ വെക്കുക. സൂര്യൻ ഉദിച്ചു വരുമ്പോഴേക്കും, അല്ലെങ്കിൽ സൂര്യൻ അസ്തമിക്കാറുമ്പോഴേക്കുമാണ് വിളക്ക് തെളിയിക്കേണ്ടത്. സൂര്യോദയത്തിനു മുന്‍പു കൊളുത്തുന്ന വിളക്ക് സൂര്യോദയശേഷവും അസ്തമയത്തിനു കൊളുത്തുന്നത് അസ്തമയശേഷവും യഥാക്രമം കെടുത്തണം.

ഇരട്ടത്തിരിയായി വിളക്ക് കത്തിക്കുക.ഒറ്റത്തിരി ഒരിക്കലും ഇടരുത്. വിളക്ക് കൊളുത്തിയ ഉടന്‍ കെടുത്താന്‍ പാടുള്ളതല്ല. വിളക്ക് തെളിയിച്ച ശേഷമുള്ള തീ ഊതിക്കെടുത്തരുത്. കരിന്തിരി കത്തുകയുമരുത്. വിളക്കു തിരി എണ്ണയിലേയ്ക്ക് താഴ്ത്തി ശേഷം കെടുത്തുക.ഒരു തവണ കത്തിച്ച തിരി വീണ്ടും ഉപയോഗിക്കരുത്. പുതിയ തിരിയും പുതിയ എണ്ണയും ഉപയോഗിക്കുക.

Related Articles

Latest Articles