Saturday, December 20, 2025

ചങ്ങനാശേരി പുതുജീവന്‍ ട്രസ്റ്റില്‍ എട്ട് വര്‍ഷത്തിനിടെ 30 മരണങ്ങള്‍; സമഗ്ര അന്വേഷണം നടത്തുമെന്ന് എ.ഡി.എം

ചങ്ങനാശേരി തൃക്കൊടിത്താനം പുതുജീവന്‍ ട്രസ്റ്റിന്റെ ആശുപത്രിയില്‍ നടന്ന മരണങ്ങളില്‍ എ.ഡി.എം അനില്‍ ഉമ്മന്‍ അന്വേഷണം തുടങ്ങി. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് അന്വേഷണം. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ പുതുജീവന്‍ ട്രസ്റ്റിന്റെ ആശുപത്രിയില്‍ 30 മരണങ്ങള്‍ നടന്നതായി കണ്ടെത്തി. ഇതില്‍ ആത്മഹത്യയും ഉള്‍പ്പെടുന്നു. വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് അനില്‍ ഉമ്മന്‍ അറിയിച്ചു.

സ്ഥാപനത്തിലെ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നാണ് മരണനിരക്ക് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. 2012 മുതല്‍ ഇതുവരെ സ്ഥാപനത്തില്‍ മുപ്പതിലേറെ മരണങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ആത്മഹത്യകളും ഉള്‍പ്പെടുന്നു. സ്ഥാപനത്തിന്റെ ലൈസന്‍സ് സംബന്ധിച്ചും തര്‍ക്കമുണ്ട്. നിലവില്‍ പുതുജീവന്‍ പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകളുടെ പിന്‍ബലത്തിലാണ്.

സ്ഥാപനത്തെക്കുറിച്ച് നിരവധി ആക്ഷേപണങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ നാട്ടുകാരില്‍ നിന്നും ജീവനക്കാരില്‍ നിന്നും എ.ഡി.എം വിവരങ്ങള്‍ ശേഖരിച്ചു. രണ്ട് ദിവസത്തിനകം കോട്ടയം ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഇതിനിടെ ഇന്നലെ രാത്രി മറ്റൊരു അന്തേവാസിയെ കൂടി സമാന രോഗലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Latest Articles