Thursday, May 16, 2024
spot_img

നിങ്ങള്‍ നുണ പറയുകയാണ്; ഗോലി മാരോ മുദ്രാവാക്യത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് കേന്ദ്രമന്ത്രി

ഗോലി മാരോ മുദ്രാവാക്യം മുഴക്കിയത് നിരസിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിടെ ഗോലി മാരോ മുദ്രാവാക്യം മുഴക്കിയതിനെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് നിങ്ങള്‍ നുണ പറയുകയാണ് എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

മാധ്യമങ്ങള്‍ കുടുതല്‍ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണം. വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. ഇതുകൊണ്ടാണ് മാധ്യമങ്ങള്‍ കൂടുതല്‍ പഠിക്കണമെന്ന് ഞാന്‍ പറയുന്നത്. പാതി വെന്ത അറിവ് ആപല്‍ക്കരമാണ് – അനുരാഗ് താക്കൂര്‍ പറഞ്ഞു.

Related Articles

Latest Articles