Kerala

നിളയുടെ തീരത്ത് വിജ്ഞാനത്തിൻ്റെ ‘മഹാമാഘം’; ജ്യോതിശാസ്ത്ര പൈതൃകം വിളിച്ചോതി നിളാ ജ്യോതിഷ സംഗമം 26-ന്

തിരുനാവായ : ഭാരതീയ വിജ്ഞാന ശാഖയിലെ സുവർണ്ണ അദ്ധ്യായമായ കേരള ഗണിത-ജ്യോതിശാസ്ത്ര പാരമ്പര്യത്തെ പുനർജ്ജീവിപ്പിച്ചുകൊണ്ട് തിരുനാവായ മഹാമാഘത്തോടനുബന്ധിച്ച് ‘നിളാ ജ്യോതിഷ സംഗമം’ സംഘടിപ്പിക്കുന്നു. മഹാമാഘത്തോടനുബന്ധിച്ച് അഖിലകേരള ജ്യോതിശ്ശാസ്ത്ര മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ ജനുവരി 26-ന് ഉച്ചയ്ക്ക് 2.00 മണിക്ക് തിരുനാവായയിൽ വെച്ചാണ് ഈ അപൂർവ്വ സംഗമം അരങ്ങേറുന്നത്. സംപൂജ്യ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ആത്മീയതയും ശാസ്ത്രീയ ചിന്തകളും സമന്വയിക്കുന്ന ഈ ചടങ്ങിൽ വിദ്വൽ സദസ്സ്, ഋഷി തർപ്പണം, സമാദരണം, വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ എന്നിവ നടക്കും.

ലോക ശാസ്ത്ര ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത സ്ഥാനമാണ് കേരളത്തിൻ്റെ ഗണിത ശാസ്ത്ര പാരമ്പര്യത്തിനുള്ളത്. എ.ഡി 683-ൽ തിരുനാവായയിൽ നടന്ന മഹാമാഘ ഉത്സവത്തിനിടയിലാണ് ആര്യഭടൻ്റെ സിദ്ധാന്തങ്ങളുടെ ആദ്യ പരിഷ്കരണം നടന്നതെന്ന ചരിത്രരേഖകൾ ഈ സംഗമത്തിന് ചരിത്രപരമായ വലിയ പ്രാധാന്യം നൽകുന്നു. ആധുനിക ഗണിതശാസ്ത്രത്തിലെ കാൽക്കുലസിൻ്റെയും ത്രികോണമിതിയുടെയും അടിസ്ഥാന ശിലകൾ പാകിയ സംഗമഗ്രാമ മാധവൻ, യുക്തിഭാഷയുടെ കർത്താവായ ജ്യേഷ്ഠദേവൻ, നീലകണ്ഠ സോമയാജി തുടങ്ങിയ മഹാപ്രതിഭകളുടെ സംഭാവനകൾ ചർച്ച ചെയ്യുന്ന വേദിയായി ഈ സംഗമം മാറും.

യൂറോപ്യൻ ശാസ്ത്രജ്ഞർക്കും നൂറ്റാണ്ടുകൾക്ക് മുൻപേ പൈയുടെ (π) കൃത്യമായ മൂല്യം കണ്ടെത്തുകയും ഗ്രഹണങ്ങൾ കൃത്യമായി പ്രവചിക്കുകയും ചെയ്ത ആചാര്യന്മാരുടെ സ്മരണ പുതുക്കുകയാണ് ഈ സംഗമത്തിൻ്റെ ലക്ഷ്യം. പൈയുടെ മൂല്യം കണ്ടെത്താനുള്ള മാധവ ശ്രേണിയും ഗ്രഹചലനങ്ങളെ ശാസ്ത്രീയമായി വിശദീകരിച്ച കേരളീയ രീതികളും ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി അവതരിപ്പിക്കപ്പെടും. ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ, ശ്രേയസ്സ് എസ്. നമ്പൂതിരി, ജയകൃഷ്ണൻ എസ്. വാര്യർ, ഡോ. ഇ. എൻ. ഈശ്വരൻ, കൂറ്റനാട് രാവുണ്ണി പണിക്കർ, സദനം ജഗദീശ പൊതുവാൾ, ഡോ. സി. രാമചന്ദ്രൻ, ഡോ. തൃക്കുന്നപ്പുഴ ഉദയകുമാർ, ഡോ. തേജസ് എസ്. നമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകുന്ന ഈ സംഗമം ജ്യോതിശാസ്ത്ര ഗവേഷകർക്കും വിദ്യാർത്ഥികൾക്കും വിജ്ഞാനപ്രദമായ ഒരനുഭവമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

B4 Admin

Recent Posts

ഭീകരവാദത്തിന്റെ മാറുന്ന മുഖം. മതമല്ല പണം ലക്ഷ്യം, വര്‍ഗീയ അതിര്‍വരമ്പുകള്‍ ഭേദിക്കുന്ന പുതിയ റിക്രൂട്ട്മെന്റ് തന്ത്രം

സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…

5 minutes ago

സൈന്യത്തിന് ഇരട്ടി കരുത്ത്. യുദ്ധടാങ്കുകള്‍ക്കായി 586 കോടിയുടെ കൂറ്റന്‍ കരാര്‍. ആത്മനിര്‍ഭര്‍ ഭാരതില്‍ പുതിയ ചരിത്രം

ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…

1 hour ago

ഗണേശോത്സവ ഘോഷയാത്രകള്‍ക്കെതിരെ അക്രമം തുടരുന്നു. ഹൈദരാബാദില്‍ ഗണേശോത്സവ അന്നദാന സ്ഥലത്ത് മാംസ അവശിഷ്ടങ്ങള്‍ എറിഞ്ഞു. സംഘര്‍ഷം, മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…

2 hours ago

സോമനാഥ ക്ഷേത്രത്തിനും ബി.ജെ.പി ഓഫീസുകള്‍ക്കും ബോംബ് ഭീഷണി. വ്യാജ സന്ദേശങ്ങള്‍ക്ക് പിന്നില്‍ വലിയ സൈബര്‍ ശൃംഖലയെന്ന് സൂചന

ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…

2 hours ago

ഭീകരരുടെ ചോരക്കളി നടപ്പില്ല. കശ്മീരിലെ ഷോപ്പിയാനില്‍ വന്‍ ഭീകരാക്രമണ പദ്ധതി സുരക്ഷാസേന തകര്‍ത്തു. ഐഇഡി നിര്‍വീര്യമാക്കി സേനയുടെ മിന്നല്‍ ഇടപെടല്‍

ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…

8 hours ago

സിസിടിവി ബ്ലാങ്ക്, ഡിവിആര്‍ അപ്രത്യക്ഷം. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ തെളിവ് നശിപ്പിക്കല്‍. ജാമ്യാപേക്ഷയില്‍ നിര്‍ണായക തിരിച്ചടിയാകും

കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…

9 hours ago