Thursday, May 2, 2024
spot_img

തിരുവാഭരണയാത്രാ വഴിയിൽ ദർശനവും സ്വീകരണങ്ങളും ഉണ്ടാകില്ല; ഘോഷയാത്ര സർക്കാർ നിബന്ധനകൾ പാലിച്ചും കീഴ് വഴക്കവും പാരമ്പര്യവും ലംഘിക്കാതെയും

റാന്നി: സർക്കാർ നിബന്ധനകൾ പാലിച്ചും കീഴ് വഴക്കവും പാരമ്പര്യവും
ലംഘിക്കാതെയുമായിരിക്കും ഇത്തവണത്തെ തിരുവാഭരണഘോഷയാത്രയെന്ന്
പന്തളം കൊട്ടാരം നിർവ്വാഹകസമിതി സെക്രട്ടറി പി.എൻ. നാരായണവർമ്മ അറിയിച്ചു. വഴിനീളെയുളള സ്വീകരണം, തിരുവാഭരണദർശനം, നെയ്യ് തേങ്ങാ
ത്മീകരണം, വിഭൂതി നൽകൽ എന്നിവ പൂർണ്ണമായും ഒഴിവാക്കും. പ്രതീകാത്മക
മായി പന്തളം കൊട്ടാരത്തിൽ നിന്നുകൊണ്ടുവരുന്ന നെയ്ത്തേങ്ങയിലെ നെയ്യ് ഉപയോഗിച്ചാണ് ഇത്തവണത്തെ മകരവിളക്ക് പൂജകൾ സമാപിക്കുന്നതെന്നും
അദ്ദേഹം പറഞ്ഞു. കോവിഡ് ധാരണാപകാരം യുവാവായ രാജപ്രതിനിധിയെ
യാണ് ഇക്കുറി അയക്കുന്നതെന്നും നാരായണവർമ്മ വ്യക്തമാക്കി.

തിരുവാഭരണപാത സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ തിരുവാ
ഭരണപാതയിൽ സംഘടിപ്പിച്ച ശ്രമപൂജ (വൃത്തിയാക്കൽ) ഉദ്ഘാടനം ചെയ്യുക
യായിരുന്നു അദ്ദേഹം. തിരുവാഭരണപാതയിൽ കീക്കൊഴൂർ മുതൽ ആയിക്കൽ വരെയുള്ള നവീകരണത്തിന് ഒരു കോടിയും, കല്ലാറിന് കുറുകെ പേങ്ങാട്ടുകടവിലെ പാലത്തിന്റെ സമാപന പാതയ്ക്കും മറ്റുമായി 5 കോടി രൂപയും ഉടൻ അനുവദിക്കുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ രാജു ഏബ്രഹാം എം.എൽ.എ പറഞ്ഞു.















Related Articles

Latest Articles