Kerala

ലഹരി തലക്ക് പിടിച്ചതോടെ കണ്ണിൽ കണ്ടവരെയെല്ലാം തല്ലിച്ചതച്ച് യുവാക്കൾ; പിടികൂടാൻ വന്ന പോലീസുകാർക്കും മർദ്ദനം; ഒടുവിൽ പിടികൂടിയത് ഇങ്ങനെ…

പത്തനംതിട്ട : ലഹരി തലക്ക് പിടിച്ചതോടെ മുന്നിൽ കണ്ട എല്ലാവരെയും തല്ലിച്ചതച്ച് യുവാക്കൾ. തിരുവല്ല തിരുമൂലപുരം അനന്തു ഭവനിൽ അനന്തു ( 27 ) കോഴഞ്ചേരി കീഴുകര പുത്തൻ പാറ വീട്ടിൽ പി എസ് ജിഷ്ണു ( 28 ) എന്നിവരായിരുന്നു അക്രമം നടത്തിയത്. തുടർന്ന്പോലീസ് എത്തിയായിരുന്നു ഇവരെ പിടികൂടിയത്.

ബൈക്കിൽ പെട്രോൾ പമ്പിലെത്തിയാണ് ആക്രമിച്ചത്. പമ്പിലെത്തിയ കാറിന് മുന്നിൽ കൊണ്ടുപോയി ഇവർ ബൈക്ക് വയ്‌ക്കുകയായിരുന്നു. ബൈക്ക് മാറ്റാൻ ആവശ്യപ്പെട്ടതോടെ ഡ്രൈവറെ ഇരുവരും ചേർന്ന് മർദ്ദിക്കുകയും കാറിന്റെ ചില്ല് അടിച്ചുതകർക്കുകയും ചെയ്തു.

പമ്പ് ജീവനക്കാരും യാത്രക്കാരും ഇത് തടയാൻ ശ്രമിച്ചതോടെ പ്രതികൾ അവർക്ക് നേരെ തിരിഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാർ എത്തിയെങ്കിലും പ്രതികൾ പോലീസിനെയും ആക്രമിച്ചു. തുടർന്ന് കൂടുതൽ പോലീസ് എത്തിയാണ് ഇവരെ കീഴ്‌പ്പെടുത്തിയത്.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

4 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

4 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

5 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

14 hours ago