Saturday, September 26, 2026

തിരുവല്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് പാഞ്ഞുകയറി; രണ്ട് പേര്‍ മരിച്ചു; 20 പേർക്ക് പരുക്ക്

തിരുവല്ല∙ എംസി റോഡിൽ തിരുവല്ല പെരുന്തുരുത്തിയിൽ നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്.

ഇന്ന് വൈകീട്ട് 4.15ഓടെയാണ് അപകടം. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്ര വാഹനത്തെ ഇടിച്ചശേഷം ഫർണിച്ചർ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശ്ശേരിയിൽ നിന്നും തിരുവല്ലയിലേക്ക് വന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

പരിക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് കോട്ടയം-തിരുവല്ല പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ബസ് പൂർണമായും തകർന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Related Articles

Latest Articles