Kerala

കാശുവരുമെന്നായപ്പോൾ കാശി വേണം …തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾ വച്ചുപിടിച്ചു കാശിയിലേക്ക്..എല്ലാം തിരിച്ചു പിടിക്കുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് (Travancore Devaswom Board)അംഗങ്ങൾ ഇന്ന് കാശിയിലേയ്ക്ക്. വാരണാസിയിൽ 300 ഏക്കർ ഭൂമിയും കെട്ടിടങ്ങളും, ദേവസ്വം ബോർഡിന് ഉണ്ടെന്ന് പ്രസിഡന്റ് കെ.അനന്തഗോപൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് അംഗങ്ങൾ കാശിയിലേയ്ക്ക് യാത്ര വച്ചുപിടിച്ചിരിക്കുന്നത്. കാശുവരുമെന്നായപ്പോൾ എന്ത് വില കൊടുത്തും കാശി വേണം എന്ന അവസ്ഥയിലാണ് ബോർഡ് ഇപ്പോൾ.

അതേസമയം ഈ സ്വത്തുവകകൾ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമം ആരംഭിച്ചതായി ബോർഡ് പ്രസിഡന്റ് അറിയിച്ചു. വാരണാസിക്ക് രണ്ടു കിലോമീറ്റർ ചുറ്റളവിലാണ് സ്ഥലമുള്ളത്. ഈ ഭൂമി ആരുടെയെങ്കിലും അധീനതയിലാണോ, കൃഷി ചെയ്യുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കണം. വാരണാസി ഡെവലപ്മെന്റ് അതോറിട്ടിയുടെ ഭാഗത്ത് നിന്ന് അനുകൂലമായ പ്രതികരണമാണ് ലഭിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. 22 സെന്റ് സ്ഥലത്തിനും കെട്ടിടത്തിനുമാണ് നിലവിൽ അവകാശ രേഖയുള്ളത്.

കൃഷിസ്ഥലത്തിന്റേതിന് അവകാശ രേഖകളുള്ളതായി ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. കോടികളുടെ മൂല്യമുള്ള സ്ഥലത്തെയും കെട്ടിടത്തെയും പറ്റി നോഡൽ ഓഫീസറുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇത് മതിയാവില്ലെന്നതിനാലാണ് പ്രത്യേക സംഘം പോകുന്നത്. കാശിയിൽ രാജാഹരിശ്ചന്ദ്ര പൂന്തോട്ടത്തിനടുത്തുള്ള 22 സെന്റിൽ 5000 ചതുരശ്രയടിയുള്ള രണ്ടു കെട്ടിടത്തിൽ 30 മുറികളുണ്ട്. ഇവിടെ രണ്ടുപേർ അനധികൃതമായി താമസിക്കുന്നുണ്ട്. ഇവർ അവിടത്തെ സർക്കാർ പ്രതിനിധികളോ സർക്കാരുമായി ബന്ധമുള്ളവരോ അല്ലെന്നാണ് വിവരം.

നിലവിൽ കെട്ടിടങ്ങൾ പൊളിച്ച് പുതിയത് നിർമ്മിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനമെങ്കിലും നവീകരണത്തിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്തേണ്ടിവരും. ഒരു കോടിയോളം രൂപ ചെലവാക്കിയാണ് കെട്ടിട നിർമ്മാണം ആലോചിക്കുന്നത്. തിരുവിതാംകൂർ രാജകുടുംബത്തിനും പൗരപ്രമുഖർക്കും ഗംഗാസ്നാനത്തിനും കാശിവിശ്വനാഥനെ തൊഴാനും സൗകര്യമൊരുക്കാനായി പണിത കെട്ടിടവും സ്ഥലവുമാണ് വാരാണസിയിലുള്ളത്. പിൽക്കാലത്ത് ഇവ തിരുവിതാംകൂർ ദേവസ്വം ബോർഡിന് സ്വന്തമായി. അതേസമയം, സത്രത്തിന്റെ ചുമതലക്കാരനായ മാനേജർക്കെതിരെ ദേവസ്വം വിജിലൻസിന്റെ അന്വേഷണം നടക്കുന്നതായാണ് വിവരം. തിരുവിതാംകൂർ രാജമുദ്രയുള്ളതും ബോർഡിന്റെ മുദ്ര‌യുള്ളതുമായ വസ്തുവകകളുടെ രേഖകൾ സത്രത്തിൽ നിന്ന് മാറ്റിയെന്നുള്ള കണ്ടെത്തലിലാണ് അന്വേഷണം. ഇയാളോട് വിശദീകരണം തേടിയിട്ടുണ്ട്.

admin

Recent Posts

പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസ് : പ്രതി രാഹുലിന് രാജ്യം വിടാൻ പോലീസിന്റെ ഒത്താശ ! ബെംഗളൂരു വരെ രക്ഷപ്പെടാൻ സുരക്ഷിതമായ വഴി പറഞ്ഞു നൽകിയത് പോലീസുകാരൻ ; അന്വേഷണം പ്രഖ്യാപിച്ചു

കോഴിക്കോട് : പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച കേസിൽ പ്രതി രാഹുലിന് രക്ഷപെടാൻ പോലീസ് ഒത്താശ നൽകിയതായി റിപ്പോർട്ട്. ബെംഗളൂരു…

34 mins ago

ഭരണഘടന മാറ്റാൻ ഒരു സർക്കാരിനും സാധിക്കില്ല ! കോൺഗ്രസ് വ്യാജ പ്രചാരണങ്ങൾ നടത്തുന്നു ; ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് ജനങ്ങൾക്ക് വേണ്ടിയാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

മുംബൈ : ഡോ. ബി.ആർ അംബേദ്കർ തയ്യാറാക്കിയ ഭരണഘടന ഒരു സർക്കാരിനും മാറ്റാൻ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഭരണഘടനയെ…

1 hour ago

അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ മാറ്റങ്ങൾ ! ഇനി തൊട മുടിയാത്….

വ്യോമസേനയ്ക്ക് കരുത്തേകാൻ വമ്പൻ മാറ്റങ്ങളുമായി മോദി

1 hour ago

‘കാറിൽ കയറിയപ്പോൾ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു’; യു.എസ് സൗന്ദര്യ മത്സര വിപണിയിൽ നേരിടുന്ന ഞെട്ടിക്കുന്ന കഥകൾ തുറന്നടിച്ച് അമേരിക്കൻ സൗന്ദര്യറാണിമാർ

അമേരിക്കൻ സൗന്ദര്യ മത്സര വിപണിയിൽ കിരീടമുപേക്ഷിച്ച സൗന്ദര്യറാണിമാരാണ് അമേരിക്കയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. 2023ലെ മിസ് യു.എസ്.എ നൊവേലിയ വൊയ്റ്റ്, ഇന്ത്യൻ…

2 hours ago

രാജ്യത്തെ ഉന്നത രാഷ്ട്രീയ നേതാക്കളെ വധിക്കാൻ പദ്ധതി! തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ്ഗുജറാത്ത് പോലീസ്

സൂററ്റ്: രാജ്യത്തെ ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഉൾപ്പെടെ വധിക്കാൻ പദ്ധതിയിട്ട തീവ്രവാദ മൊഡ്യൂൾ തകർത്തെറിഞ്ഞ് ഗുജറാത്ത് പോലീസ്. സൊഹൈൽ എന്ന്…

3 hours ago

ഭാരതം വീണ്ടും മുന്നിൽ !യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

ജിഡിപി വളർച്ചയിൽ കുതിപ്പ് തുടർന്ന് ഭാരതം യുഎന്നിന്റെ റിപ്പോർട്ട് പുറത്ത്

3 hours ago