Thursday, December 18, 2025

തിരുവനന്തപുരത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ്; നിഷാദ്, ഷെമി, രാഹുൽ എന്നിവർ അറസ്റ്റിൽ

തിരുവനന്തപുരം:തിരുവനന്തപുരം കല്ലമ്പലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.

കുടവൂർ ഞാറായിൽക്കോണം ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (അപ്പു 21), കുടവൂർ ദേശത്ത് ലക്ഷം വീട് കോളനിയിൽ നിഷാദ് (25), കുടവൂർ കരവായിക്കോണം വള്ളിച്ചിറ വീട്ടിൽ സെമിൻ (ഷെമി 35) എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചെന്ന് പറയുന്നു. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

കല്ലമ്പലം പോലീസിനാണ് കേസന്വേഷണത്തിന്റെ ചുമതല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles