Saturday, December 13, 2025

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ മണ്ഡല സ്വീകരണ പര്യടനം ഇന്ന് ആരംഭിക്കും; വൈകിട്ട് 4ന് പഴവങ്ങാടിയില്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം നിർവ്വഹിക്കും

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ മണ്ഡല സ്വീകരണ പര്യടന പരിപാടി ഇന്ന് ആരംഭിക്കും. വൈകിട്ട് 4ന് പര്യടനം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതിഅംഗം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. നാളെ പട്ടം മണ്ഡലത്തിലും 11ന് ഉള്ളൂർ മണ്ഡലത്തിലുമാണ് പര്യടനം.

12ന് ബാലരാമപുരം, 13ന് കുളത്തൂര്‍, 14ന് നെയ്യാറ്റിന്‍കര, 15നു കഴക്കൂട്ടം, 16ന് വട്ടിയൂര്‍ക്കാവ്, 17ന് കോവളം, 18ന് നേമം, 19ന് തിരുവനന്തപുരം വെസ്റ്റ്, 20ന് വെള്ളറട, 21 പാറശ്ശാല, 22ന് ആറ്റുകാല്‍ എന്നിങ്ങനെയാണ് പര്യടനത്തിന്റെ തീയതികള്‍. എല്ലാ ദിവസവും വൈകിട്ട് 3 മുതല്‍ 10 വരെയാണ് സ്വീകരണ പര്യടന പരിപാടി.

Related Articles

Latest Articles