തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീധനപീഡനമുൾപ്പെടെയുളള ഗാർഹിക പീഡനങ്ങളെക്കുറിച്ചുള്ള പരാതികൾ അറിയിക്കുന്നതിനായി ഓണ്‍ലൈന്‍ സംവിധാനം നിലവിൽ വന്നു. സ്ത്രീകൾക്ക് ഇനി മുതൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിനായി ‘അപരാജിത ഈസ് ഓൺ ലൈൻ’ (https://keralapolice.gov.in/page/aparjitha-is-online) എന്ന സംവിധാനം പ്രയോജനപ്പെടുത്താം. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്.
ഇമെയിൽ വഴിയാണ് പരാതികൾ അറിയിക്കേണ്ടത്. aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് മെയില്‍ അയയ്ക്കാം. പരാതികൾ അറിയിക്കുന്നതിനായി 9497996992 എന്ന മൊബൈൽ നമ്പർ ബുധനാഴ്ച മുതൽ നിലവിൽ വരും. ഇതിന് പുറമേ പോലീസ് ആസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന സംസ്ഥാന പോലീസ് മേധാവിയുടെ കൺട്രോൾ റൂമിലും പരാതി അറിയിക്കാവുന്നതാണ്. 9497900999, 9497900286 എന്നീ നമ്പറുകളിലാണ് പരാതികൾ അറിയിക്കേണ്ടത്.
അതേസമയം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികളും, പ്രതിസന്ധികളും, അന്വേഷിക്കുന്നതിനായി പത്തനംതിട്ട പോലീസ് മേധാവി ആർ. നിശാന്തിനിയെ സ്‌റ്റേറ്റ് നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി. പരാതിക്കാർക്ക് 9497999955 എന്ന നമ്പറിൽ പരാതികൾ അറിയിക്കാം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

