Saturday, May 18, 2024
spot_img

സിഎഎ പ്രതിഷേധം മറയാക്കി മുസ്ലീങ്ങളെ ഐഎസിൽ ചേർക്കാൻ ശ്രമം; കശ്മീരി യുവതിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് എൻഐഎ

ദില്ലി: ഐഎസിന്‍റെ ദക്ഷിണേഷ്യയിലെ ഖൊറാസാൻ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ഭർത്താവ് ഉൾപ്പെട്ട സംഘത്തിനൊപ്പം അറസ്റ്റിലായ കശ്മീരി യുവതിയ്ക്ക് ജാമ്യം നല്‍കുന്നതിനെതിരെ ദേശീയ അന്വേഷണ ഏജൻസി. പ്രത്യേക കോടതിക്ക് നൽകിയ മറുപടിയിലാണ് എൻഐഎ എതിർപ്പ് അറിയിച്ചത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ പ്രത്യയശാസ്ത്രത്തെ പ്രോത്സാഹിപ്പിച്ചതിനും പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി‌എ‌എ) പ്രതിഷേധത്തിന് പ്രേരിപ്പിച്ചതിനുമാണ് ഹിന ബഷീർ ബീഗിനെയും ഭർത്താവ് ഉൾപ്പെട്ട സംഘത്തെയും എൻ‌ഐ‌എ അറസ്റ്റ് ചെയ്തത്. നിരോധിത തീവ്രവാദ സംഘടനയായ ഐഎസ്, ഐ‌എസ്‌കെപി എന്നിവയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നതിനും ഇന്ത്യൻ സർക്കാരിനോടുള്ള അതൃപ്തി ഉയർത്തുന്നതിനും പ്രതികൾ ഇന്ത്യയിലും വിദേശത്തുമുള്ള ആളുകൾക്കൊപ്പം ഗൂഢാലോചന നടത്തിയതായി എൻഐഎ ആരോപിക്കുന്നു.

അതോടൊപ്പം തന്നെ പ്രതികൾ ആയുധങ്ങളും, സ്ഫോടകവസ്തുക്കളും വാങ്ങാനും ഐഇഡികൾ നിർമ്മിക്കാനും, ചില കൊലപാതകങ്ങളും, കൂട്ടക്കൊലകളും നടത്താനും പദ്ധതിയിട്ടിരുന്നതായും എന്‍ഐഎ വ്യക്തമാക്കി. പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച് ഇന്ത്യയിലെ മുസ്ലിങ്ങളെ, ഐഎസിൽ ചേര്‍ക്കാന്‍ ഇവർ ഗൂഢാലോചന നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles