Sunday, December 21, 2025

നാഗര്‍കോവില്‍ വരെ ദീര്‍ഘിപ്പിച്ച്‌ തിരുവനന്തപുരം-പുനലൂര്‍ തീവണ്ടി

തിരുവനന്തപുരം ; തിരുവനന്തപുരം-പുനലൂര്‍ തീവണ്ടി 06639/06440 നാഗര്‍കോവില്‍ വരെ ദീര്‍ഘിപ്പിച്ച്‌ ഏപ്രില്‍ മാസം 1 -ാം തീയതി മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ എം. പി അറിയിച്ചു.

പുനലൂര്‍ നിന്ന് രാവിലെ യാത്ര തിരിക്കുന്ന തീവണ്ടി രാവിലെ 9. 15 ന തിരുവനന്തപുരത്ത് എത്തിചേർന്ന് തുടർന്ന് തിരുവനന്തപുരത്ത് നിന്നും 9. 20 ന് യാത്ര തിരിച്ച്‌ നേമം 9. 31, ബാലരാമപുരം 9. 39, നെയ്യാറ്റിന്‍കര 9. 44, ധനുവച്ചപുരം 9. 53, പാറശ്ശാല 10. 00, കുഴിത്തുറ 10. 11, എരണിയല്‍ 10. 28, നാഗര്‍കോവില്‍ ജംഗ്ഷനില്‍ 11. 35 മണിക്ക് എത്തിചേരും.

വൈകുന്നേരം കന്യാകുമാരിയില്‍ നിന്ന് വൈകുന്നേരം 3. 10 ന് തിരിച്ച്‌ നാഗര്‍കോവില്‍ ജംഗ്ഷന്‍ 3. 25, എരണിയല്‍ 3. 49, കുഴിത്തുറ 4. 04, പാറശ്ശാല 4. 15, ധനുവച്ചപുരം 4. 20, നെയ്യാറ്റിന്‍കര 4. 29, ബാലരാമപുരം 4. 34, നേമം 4. 43, തിരുവനന്തപുരം സെന്‍ട്രല്‍ 5. 15, കഴക്കൂട്ടം 5. 34, വര്‍ക്കല 6. 16, കൊല്ലത്ത് 6. 40 ന് എത്തി ചേരും.

Related Articles

Latest Articles