Sunday, May 19, 2024
spot_img

നിങ്ങളുടെ ദാമ്പത്യജീവിതത്തിൽ എന്നും പ്രശ്നങ്ങളാണോ ? ഐശ്വര്യം, കുടുംബത്തിൽ സമാധാനം, തുടങ്ങിയ ഫലങ്ങൾ ലഭിക്കാൻ ഈ വ്രതം അനുഷ്ഠിക്കാം

നിങ്ങളുടെ കുടുംബത്തിൽ ദാമ്പത്യ പ്രശ്നങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നുണ്ടോ? ഇതേ തുടര്‍ന്ന് ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ നിങ്ങളുടെ കുടുംബത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നുണ്ടോ? ഇതിന് പരിഹാരമായി ഉമാമഹേശ്വര വ്രതം അനുഷ്ഠിക്കാം.ഭാദ്രപദ പൂര്‍ണിമ (വെളുത്തവാവ്) ദിനത്തിൽ അനുഷ്ഠിക്കുന്ന വ്രതമാണ് ഉമാമഹേശ്വര വ്രതം. പാര്‍വ്വതിപരമേശ്വന്മാരെയാണ് പൂജിക്കേണ്ടത്. അതിരാവിലെ കുളിച്ച് ശുദ്ധിവരുത്തി ശിവക്ഷേത്രത്തിൽ ദര്‍ശനം നടത്തുക.

ശിവന് പ്രിയപ്പെട്ട കൂവളത്തില മാല വഴിപാടായി സമര്‍പ്പിക്കുക. രാത്രിയിൽ ഉറങ്ങാൻ പാടില്ല. ശിവപുരാണ പാരായണവും ശിവസ്തുതികള്‍ ചൊല്ലുന്നതും ശിവപ്രീതികരങ്ങളാകുന്നു. പതിനഞ്ച് വര്‍ഷം വ്രതം അനുഷ്ഠിക്കണമെന്നാണ് വിധി. ബ്രാഹ്മണന് ഭോജനവും ദക്ഷിണയും നൽകി വ്രതം അവസാനിപ്പിക്കാം.
‘ഓം നമഃ ശിവായ’ എന്ന മൂലമന്ത്രം 108 തവണ ജപിക്കുന്നതും താഴെ പറയുന്ന പ്രാര്‍ഥനാ മന്ത്രം ചൊല്ലുന്നതും ഉത്തമമാകുന്നു.

“ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം”

ദാമ്പത്യജീവിതത്തിൽ ഐശ്വര്യം, കുടുംബത്തിൽ സമാധാനം, തുടങ്ങിയ ഫലങ്ങൾ ഈ വ്രതം അനുഷ്ഠിച്ചാൻ ഉണ്ടാകും.

Related Articles

Latest Articles